കര്‍ഷക സമരത്തിന് പിന്തുണയുമായി മഹാത്മാഗാന്ധിയുടെ ചെറുമകള്‍ എത്തി

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്:കര്‍ഷക സമരത്തിന് പിന്തുണയുമായി മഹാത്മാഗാന്ധിയുടെ ചെറുമകള്‍ താരാഗാന്ധി ഭട്ടാചാര്‍ജി എത്തി. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ഗാസിപൂരിലെ സമരകേന്ദ്രത്തിലാണ് 84കാരിയായ താരാഗാന്ധി എത്തിയത്. സമാധാനപരമായി പ്രതിഷേധിക്കാന്‍ കര്‍ഷകരെ ഉദ്ബോധിപ്പിച്ചതിനൊപ്പം കര്‍ഷകരെ പരിപാലിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

1857ല്‍ സ്വാന്ത്ര്യത്തിനായുളള ആദ്യപോരാട്ടം മീററ്റില്‍ നിന്നും ആരംഭിച്ചതിനെ അവര്‍ അനുസ്മരിച്ചു. ‘എന്ത് സംഭവിച്ചാലും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കൃഷിക്കാര്‍ ചെയ്യുന്ന കഠിനാധ്വാനത്തെക്കുറിച്ച്‌ ആര്‍ക്കും അറിയില്ല’- അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് താരാഗാന്ധി പ്രതിഷേധസ്ഥലത്തെത്തിയതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയോടെയല്ല തങ്ങള്‍ എത്തിയതെന്ന് കര്‍ഷകര്‍ താരാഗാന്ധിയോട് പറഞ്ഞു.

ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ രാംചന്ദ്ര റാഹി, അഖിലേന്ത്യാ സര്‍സേവ സംഘ് മാനേജിംഗ് ട്രസ്റ്റി അശോക് ശരണ്‍, ഗാന്ധി സ്മാരക് നിധി ഡയറക്ടര്‍ സഞ്ജയ് സിംഗ, ദേശീയ ഗാന്ധി മ്യൂസിയം ഡയക്ടര്‍ എ അണ്ണാമലെ എന്നിവരും താരാഗാന്ധിക്കൊപ്പമുണ്ടായിരുന്നു. നിലവില്‍ ദേശീയ ഗാന്ധിമ്യൂസിയത്തിലെ ചെയര്‍പേഴ്സനാണ് താരാഗാന്ധി.

അതേസമയം വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുളള കര്‍ഷകരുടെ പ്രതിഷേധ സമരം തുടരുകയാണ്. കര്‍ഷകരുടെ ഭാഗത്തുനിന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. റിപ്പബ്ളിക്ക് ദിനത്തിലെ അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് കര്‍ഷകരും കൂടുതല്‍ ജാഗരൂകരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...