കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപി നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബാക്രമണം. ബിജെപി നേതാവ് ബാബു മാസ്റ്ററുടെ കാറിന് നേരെയാണ് പത്തിലധികം വരുന്ന സംഘം ബോംബ് എറിഞ്ഞത്. ലൗഹാതി പോലീസ് പോസ്റ്റിനടത്തുവെച്ചായിരുന്നു സംഭവം. ബാബു മാസ്റ്ററും അദ്ദേഹത്തിന്റെ ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ ബാബു മാസ്റ്ററെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ബാസിര്‍ഘട്ടിലെ പാര്‍ട്ടി യോഗത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങവെയാണ് ആക്രമണം. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവായിരുന്ന ബാബു മാസ്റ്റര്‍ കഴിഞ്ഞ ഡിസംബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്.