മിണ്ടാപ്രാണിയോടും ക്രൂരത ; വീട്ടില്‍ അതിക്രമിച്ച്‌ കയറിയവര്‍ ആടിന്റെ മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ചു

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : മിണ്ടാപ്രാണിയോടും അക്രമികളുടെ  ക്രൂരത. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച്‌ കയറിയവര്‍ ആടിന്റെ മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ചു. കല്ലുവാതുക്കല്‍ നടുക്കല്‍ കൃപ അരുണില്‍ സുജയുടെ വീട്ടിലെ ആടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചാത്തന്നൂര്‍ ബി.ആര്‍.സിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ കരകൗശല വിദ്യകള്‍ പരിശീലിപ്പിക്കുന്ന താത്കാലിക അദ്ധ്യാപികയാണ് സുജ.

കഴിഞ്ഞ ദിവസം കൊല്ലത്തെ ബന്ധു വീട്ടില്‍ പോയി തിരികെ എത്തിയപ്പോഴാണ് ആടിന്റെ ദേഹത്തെ നിറ വ്യത്യാസവും അസ്വാഭാവിക പെരുമാറ്റവും ശ്രദ്ധിച്ചത്. തുടര്‍ന്ന് കല്ലുവാതുക്കല്‍ മൃഗാശുപത്രിയില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് ആസിഡ് ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. കണ്ണിനും ദേഹത്തും പൊള്ളലേറ്റ ആടിന്റെ രണ്ട് കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടമായി. ദേഹത്തു നിന്ന് തൊലി അടര്‍ന്നു വീഴുന്ന അവസ്ഥയിലാണ്. സംഭവത്തില്‍ പാരിപ്പള്ളി പോലീസ് കേസെടുത്തു. ബന്ധുക്കള്‍ തമ്മിലുള്ള വഴക്കാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...