Sunday, May 12, 2024 10:51 am

തായ്‍വാനുമായുളള ബന്ധം ഉപേക്ഷിക്കണം : വ്യാപാര വിലക്കുകൾ പിൻവലിക്കണം ; യുഎസ്സിന് മുന്നിൽ ആവശ്യങ്ങളുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ചൈന : ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപാര വിലക്കുകൾ പിൻവലിക്കണമെന്ന് അമേരിക്കയിൽ പുതുതായി ഭരണത്തിലേറിയ ബൈഡൻ ഭരണകൂടത്തോട് ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് അമേരിക്കയ്ക്ക് മുന്നിൽ ഈ അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്.

യുഎസ് — ചൈന ബന്ധത്തെക്കുറിച്ചുള്ള വിദേശകാര്യ മന്ത്രിമാരുടെ ഫോറത്തിലാണ് വാങ് യീ ഈ അഭ്യർത്ഥന മുന്നോട്ട് വെച്ചത്. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും സാങ്കേതിക സേവനങ്ങൾക്കും മേൽ ട്രംപ് ഭരണകൂടം ചുമത്തിയ അധിക നികുതി ഒഴിവാക്കുകയാണ് ചൈനയുടെ പ്രധാന ആവശ്യം. 2017 മുതൽ ശക്തമായ വ്യാപാര തർക്കമായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായിരുന്നത്.

ട്രംപ് ഭരണകൂടം തായ്‌വാനുമായി സൈനിക — നയതന്ത്ര ബന്ധം ഉണ്ടാക്കിയിരുന്നു. സ്വതന്ത്ര ഭരണാധികാരമുള്ള ഈ ദ്വീപ് തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്നാണ് ചൈനയുടെ അവകാശ വാദം. ഈ കരാറുകളിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന ആവശ്യവും ചൈന ഉയർത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ചൈനയോടുള്ള നയത്തിൽ ബൈഡൻ ഭരണകൂടം മാറ്റം വരുത്തുമോ എന്നതാണ് ഇനി ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദി തരംഗമില്ല ; പ്രധാനമന്ത്രിയാകാന്‍ തനിക്ക് 100 ശതമാനം അര്‍ഹതയുണ്ട് – കെസിആര്‍

0
ഹൈദരാബാദ് : തനിക്ക് പ്രധാനമന്ത്രിപദവിക്ക് അർഹതയുണ്ടെന്ന അവകാശവാദവുമായി കെസിആർ. ഇത്തവണ ലോക്സഭാ...

ഞാൻ വേ​ട്ട​യാ​ട​പ്പെ​ട്ട​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ആ​രും പി​ന്തു​ണ​ച്ചി​ല്ല ; ടി.​എ​ൻ. പ്ര​താ​പ​ൻ

0
തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ താ​ൻ വേ​ട്ട​യാ​ട​പ്പെ​ട്ട​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ആ​രും പി​ന്തു​ണ​ച്ചി​ല്ലെ​ന്ന്...

തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ജയില്‍ വാര്‍ഡില്‍ പ്രതിയുടെ സുഹൃത്തുക്കള്‍ പോലീസുകാരനെ മര്‍ദിച്ചു

0
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ...

സംസ്ഥാനത്ത് പ്രതിദിന വൈദ്യതി ഉപയോഗം വീണ്ടും കുറഞ്ഞു ; മേഖല തിരിച്ചുളള നിയന്ത്രണത്തിൽ ഇളവിന്...

0
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ...