തായ്‍വാനുമായുളള ബന്ധം ഉപേക്ഷിക്കണം : വ്യാപാര വിലക്കുകൾ പിൻവലിക്കണം ; യുഎസ്സിന് മുന്നിൽ ആവശ്യങ്ങളുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ചൈന : ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപാര വിലക്കുകൾ പിൻവലിക്കണമെന്ന് അമേരിക്കയിൽ പുതുതായി ഭരണത്തിലേറിയ ബൈഡൻ ഭരണകൂടത്തോട് ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് അമേരിക്കയ്ക്ക് മുന്നിൽ ഈ അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്.

യുഎസ് — ചൈന ബന്ധത്തെക്കുറിച്ചുള്ള വിദേശകാര്യ മന്ത്രിമാരുടെ ഫോറത്തിലാണ് വാങ് യീ ഈ അഭ്യർത്ഥന മുന്നോട്ട് വെച്ചത്. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും സാങ്കേതിക സേവനങ്ങൾക്കും മേൽ ട്രംപ് ഭരണകൂടം ചുമത്തിയ അധിക നികുതി ഒഴിവാക്കുകയാണ് ചൈനയുടെ പ്രധാന ആവശ്യം. 2017 മുതൽ ശക്തമായ വ്യാപാര തർക്കമായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായിരുന്നത്.

ട്രംപ് ഭരണകൂടം തായ്‌വാനുമായി സൈനിക — നയതന്ത്ര ബന്ധം ഉണ്ടാക്കിയിരുന്നു. സ്വതന്ത്ര ഭരണാധികാരമുള്ള ഈ ദ്വീപ് തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്നാണ് ചൈനയുടെ അവകാശ വാദം. ഈ കരാറുകളിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന ആവശ്യവും ചൈന ഉയർത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ചൈനയോടുള്ള നയത്തിൽ ബൈഡൻ ഭരണകൂടം മാറ്റം വരുത്തുമോ എന്നതാണ് ഇനി ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...