അടിമാലി : അടിമാലി കുമളി ദേശീയപാത ആയിരമേക്കറില്‍ സ്കൂട്ടറില്‍ ടാങ്കര്‍ലോറി ഇടിച്ച് യുവതി മരിച്ചു. അടിമാലി ചിന്നപ്പാറക്കുടി കണ്ടത്തില്‍ അനു ബാബുവിന്റെ ഭാര്യ ചാന്ദ്നി (28) ആണ് മരിച്ചത്. അനുബാബു നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
കട്ടപ്പനയില്‍ നിന്നും പിഎസ് സി പരീക്ഷ കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ടൂവീലറില്‍ മടങ്ങിവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. വണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ചാന്ദ്നി മരിച്ചു.