Thursday, May 16, 2024 7:05 am

പ്രമുഖരുടെ പേരു വെളിപ്പെടുത്തിയാൽ അനുഭവിക്കേണ്ടി വരും ; ജയിലിൽ ഭീഷണിയെന്ന് സ്വപ്ന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അനധികൃത ഇടപാടുകളെക്കുറിച്ച് സംസ്ഥാന സർക്കാരിലെ പ്രമുഖരുടെ പേരു വെളിപ്പെടുത്തിയാൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് തന്നെ ജയിലിൽ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ്. തന്റെ കുടുംബാംഗങ്ങൾക്കും ഭീഷണിയുണ്ടെന്നും കഴിഞ്ഞ നവംബറിൽ സെക്‌ഷൻ 108 പ്രകാരം കസ്റ്റംസിനു നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തിയത്. പേരുകൾ പറയാതിരിക്കാൻ ജയിലിൽ കടുത്ത സമ്മർദമുണ്ടെന്നും കടുത്ത ഭീതിയിലാണെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിക്കാനായി തയാറാക്കിയ സത്യവാങ്മൂലത്തിൽ പറയുന്നു. ജയിലിൽ കൊഫേപോസ തടവുകാർക്ക് അനുവദിച്ചിട്ടുള്ള സൗകര്യങ്ങൾ തനിക്ക് നിഷേധിച്ചിരിക്കുകയാണ്. മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നു കാണിച്ച് അന്വേഷണ സംഘത്തിനു കത്തു നൽകിയിരുന്നു. തുടർന്ന് നവംബർ 30ന് കോടതിയിൽ ഹാജരാക്കിയപ്പോൾ രഹസ്യമൊഴി നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇവ ആദ്യം എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും ഇത് സ്വപ്നയുടെ അഭിഭാഷകൻ നിരസിച്ചു. തുടർന്ന് വീണ്ടും സമർപ്പിച്ച അപേക്ഷയിലാണ് സിആർപിസി 164 പ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തുന്നത്. കസ്റ്റഡി കാലാവധി കഴിഞ്ഞ് ജയിലിലെത്തിയപ്പോൾ പല ഉന്നതരുടെയും പേരുകൾ സ്വപ്ന വെളിപ്പെടുത്തിയത് അധികൃതർക്ക് ബോധ്യപ്പെട്ടിരുന്നു. ഇതോടെ സ്വപ്നയെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിൽനിന്നു വിലക്കി. ഇതു സംബന്ധിച്ച അട്ടക്കുളങ്ങര ജയിൽ അധികൃതർക്ക് കത്തു നൽകിയെങ്കിലും സ്വപ്നയുമായി സംവദിക്കുന്നത് അനുവദിക്കേണ്ടെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ടെന്നായിരുന്നു രേഖാമൂലമുള്ള മറുപടി. അനധികൃത ഇടപാടുകളിൽ ഏർപ്പെട്ട ഉന്നതരുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനു പിന്നാലെ അവർക്കു ജയിലിൽ പീഡനവും ഭീഷണിയും അനുഭവിക്കേണ്ടി വന്നു എന്ന വെളിപ്പെടുത്തൽ വിശ്വസനീയമാണെന്നും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ; പ്രതി രാഹുലിനായി തെരച്ചില്‍ ശക്തമാക്കി പോലിസ്

0
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം....

ബിസ്ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവ് ; ബ്രിട്ടാനിയ കമ്പനി ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്...

0
തൃശൂര്‍: ബിസ്ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവിന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് നഷ്ടപരിഹാരം നൽകാൻ...

എറണാകുളത്തെ മഞ്ഞപ്പിത്തം : ജല അതോറിറ്റിക്കെതിരെ കടുത്ത പ്രതിഷേധം

0
കൊച്ചി: മഞ്ഞപ്പിത്തം പടർന്ന് പിടിച്ച എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ ജല അതോറിറ്റിയോടുള്ള...

‘മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആളാണ്’ ; കാസര്‍കോട് ബാലികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി...

0
കാസര്‍കോട്: പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച...