Monday, April 29, 2024 11:09 am

ഇന്ത്യയില്‍ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക്​ കപ്പലിലെ 14 ജീവനക്കാര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡര്‍ബന്‍ : ഇന്ത്യയില്‍ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക്​ കപ്പലിലെ 14 ജീവനക്കാര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഡര്‍ബനിലേക്ക്​ പോയ കപ്പലിലെ ജീവനക്കാര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ട്രാന്‍സ്​നെറ്റ്​ പോര്‍ട്ട്​ വക്​താവാണ്​ ഇക്കാര്യം അറിയിച്ചത്​. കപ്പലിലെ ചീഫ്​ എന്‍ജീനിയറുടെ മരണം കോവിഡ്​ ബാധിച്ചല്ലെന്നും തുറമുഖം അധികൃതര്‍ വ്യക്​തമാക്കി.

കപ്പല്‍ ഡര്‍ബനിലെത്തിയുടന്‍ മുഴുവന്‍ ജീവനക്കാരേയും പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. കോവിഡ്​ സ്ഥിരീകരിച്ചവരെ ഐസോലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്​. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കപ്പലിലെ ചരക്കിറക്കാനെത്തിയ 200ഓളം പേര്‍ കോവിഡ്​ ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വരുന്നുണ്ട്​. നിലവില്‍ കപ്പലിലേക്ക്​ ആരെയും പ്രവേശിപ്പിക്കുന്നില്ല.

കോവിഡി​ന്റെ ഇന്ത്യന്‍ വകഭേദം ദക്ഷിണാഫ്രിക്കയിലുമെത്തിയെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ വ്യാപകമായി പ്രകടിപ്പിക്കുന്നുണ്ട്​. എന്നാല്‍ മറ്റ്​ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധനക്ക്​ വിധേയമാക്കുന്നുണ്ടെന്നും ഇന്ത്യയില്‍ നിന്ന്​ ദക്ഷിണാഫ്രിക്കയിലേക്ക്​ നേരിട്ട്​ വിമാനങ്ങളില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി പ്രതികരിച്ചു. മറ്റ്​ രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തുന്നവരാണ്​ ​വെല്ലുവിളി സൃഷ്​ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഛത്തീസ്ഗഢിൽ ചരക്ക് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു 

0
ന്യൂഡൽഹി: ഛത്തീസ്ഗഢിൽ ചരക്ക് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് പേർ മരിക്കുകയും...

റീലെടുക്കുന്നതിനിടെ കാലുതെന്നി കനാലിൽ വീണു ; 19കാരിയുടെ മൃതദേഹത്തിനായി തെരച്ചിൽ

0
ലക്‌നൗ: യുപിയിലെ ലഖ്‌നൗവിൽ ഇൻസ്റ്റഗ്രാമിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാലുതെന്നി കനാലിൽ വീണ...

വാക്കുതര്‍ക്കത്തെ തുടർന്ന് വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ കുത്തിക്കൊന്നു

0
കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനൊടുവില്‍ തമ്മനത്ത് വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ കുത്തിക്കൊന്നു....

പുല്ലാട് വടക്കേ കവലയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ബോട്ടിൽ ബൂത്ത് നിറഞ്ഞു കവിഞ്ഞു

0
പുല്ലാട് : വടക്കേ കവലയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ബോട്ടിൽ ബൂത്ത് നിറഞ്ഞു...