ഇന്ത്യയില്‍ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക്​ കപ്പലിലെ 14 ജീവനക്കാര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡര്‍ബന്‍ : ഇന്ത്യയില്‍ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക്​ കപ്പലിലെ 14 ജീവനക്കാര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഡര്‍ബനിലേക്ക്​ പോയ കപ്പലിലെ ജീവനക്കാര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ട്രാന്‍സ്​നെറ്റ്​ പോര്‍ട്ട്​ വക്​താവാണ്​ ഇക്കാര്യം അറിയിച്ചത്​. കപ്പലിലെ ചീഫ്​ എന്‍ജീനിയറുടെ മരണം കോവിഡ്​ ബാധിച്ചല്ലെന്നും തുറമുഖം അധികൃതര്‍ വ്യക്​തമാക്കി.

കപ്പല്‍ ഡര്‍ബനിലെത്തിയുടന്‍ മുഴുവന്‍ ജീവനക്കാരേയും പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. കോവിഡ്​ സ്ഥിരീകരിച്ചവരെ ഐസോലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്​. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കപ്പലിലെ ചരക്കിറക്കാനെത്തിയ 200ഓളം പേര്‍ കോവിഡ്​ ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വരുന്നുണ്ട്​. നിലവില്‍ കപ്പലിലേക്ക്​ ആരെയും പ്രവേശിപ്പിക്കുന്നില്ല.

കോവിഡി​ന്റെ ഇന്ത്യന്‍ വകഭേദം ദക്ഷിണാഫ്രിക്കയിലുമെത്തിയെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ വ്യാപകമായി പ്രകടിപ്പിക്കുന്നുണ്ട്​. എന്നാല്‍ മറ്റ്​ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധനക്ക്​ വിധേയമാക്കുന്നുണ്ടെന്നും ഇന്ത്യയില്‍ നിന്ന്​ ദക്ഷിണാഫ്രിക്കയിലേക്ക്​ നേരിട്ട്​ വിമാനങ്ങളില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി പ്രതികരിച്ചു. മറ്റ്​ രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ നിന്ന്​ ദക്ഷിണാഫ്രിക്കയിലെത്തുന്നവരാണ്​ ​വെല്ലുവിളി സൃഷ്​ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...