കോവിഡ് പ്രോട്ടോക്കോള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് സിഎസ്‌ഐ സഭാ വൈദീക സമ്മേളനം ; രണ്ടു പേര്‍ കോവിഡ് ബാധിച്ച് മരിച്ചു -100ലേറെ പേര്‍ക്ക് രോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച്‌ സിഎസ്‌ഐ സഭാ ദക്ഷിണകേരള മഹായിടവകയുടെ വൈദീക സമ്മേളനം. മൂന്നാറില്‍ നടന്ന വൈദീക സമ്മേളനത്തില്‍ പങ്കെടുത്ത മൂന്നുറിലധികം വൈദീകരില്‍ 100ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.

കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 17വരെയാണ് ദക്ഷിണകേരള മഹായിടവകയിലെ 350ലധികം വൈദീകരുടെ വാര്‍ഷിക ധ്യാനവും സമ്മേളനവും നടന്നത്. മൂന്നാറിലെ ക്രൈസ്റ്റ് സിഎസ്‌ഐ ദേവാലയത്തിലായിരുന്നു സമ്മേളനം. തിരുവനന്തപുരം എല്‍എംഎസ് ദേവാലയത്തില്‍ നിന്നും ബസുകളിലാണ് വൈദീകരെ മൂന്നാറില്‍ എത്തിച്ചത്.

മാസ്‌കോ മറ്റു മുഖാവരണങ്ങളോ ഇല്ലാതെയാണ് വൈദീകര്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളന ശേഷം വൈദീകര്‍ മടങ്ങിക്കഴിഞ്ഞ ശേഷമാണ് പലര്‍ക്കും രോഗലക്ഷണം തുടങ്ങിയത്. ഇതുവരെ 100ലേറെ പേരാണ് രോഗം ബാധിച്ചത്. ഇവരില്‍ വട്ടപ്പാറ കഴുകോട് പള്ളി വികാരി ഫാ. ബിജുമോന്‍ (52), തിരുമല പുന്നക്കാമുഗള്‍ പള്ളിവികാരി ഫാ. ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. അഞ്ചു വൈദീകര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങളുമായി ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തിലാണ്.

രോഗബാധിതരായ വൈദീകരില്‍ പലരും കാരണക്കോണം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ദക്ഷിണകേരളാ മഹായിടവകയ്ക്ക് ഒപ്പം വൈദീക സമ്മേളനം നിശ്ചയിച്ചിരുന്ന മറ്റ് രൂപതകള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...