കോവിഡി​ന്റെ രണ്ടാം തരംഗം ; രാജ്യത്ത്​ തൊഴിലില്ലായ്​മ രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡി​ന്റെ  രണ്ടാം തരംഗത്തെ തുടര്‍ന്ന്​ രാജ്യത്ത്​ തൊഴിലില്ലായ്​മ രൂക്ഷമാകുന്നു. തൊഴിലില്ലായ്​മ നിരക്ക്​ നാല്​ മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി. പല സംസ്ഥാനങ്ങളും കോവിഡിനെ തുടര്‍ന്ന്​ പ്രാദേശിക ലോക്​ഡൗണുകള്‍ പ്രഖ്യാപിച്ചതാണ്​ സ്ഥിതി രൂക്ഷമാക്കിയത്​.

പ്രാദേശിക ലോക്​ഡൗണുകളെ തുടര്‍ന്ന്​ 70 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്​ടമായെന്നാണ്​ കണക്കാക്കുന്നത്​. മെയ്​ മാസത്തിനുള്ളില്‍ കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന് സാമ്പത്തിക വിദഗ്​ധര്‍ മുന്നറിയിപ്പ്​ നല്‍കുന്നു.

നിലവില്‍ എട്ട്​ ശതമാനമാണ്​ ഇന്ത്യയിലെ തൊഴിലില്ലായ്​മ നിരക്ക്​. മാര്‍ച്ചില്‍ ഇത്​ 6.5 ശതമാനം മാത്രമായിരുന്നു. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ്​ ഇന്ത്യന്‍ ഇക്കോണമിയെന്ന സ്ഥാപനമാണ്​ പഠനം നടത്തിയത്​. നഗരപ്രദേശങ്ങളില്‍ 9.78 ശതമാനവും ഗ്രാമീണമേഖലയില്‍ 7.13 ശതമാനവുമാണ്​ തൊഴിലില്ലായ്​മ നിരക്ക്​.

അസംഘടിത മേഖലയെയാണ്​ കോവിഡ്​ കൂടുതലായി ബാധിച്ചതെന്നും പഠനത്തില്‍ പറയുന്നു. ഈ മേഖലയിലാണ്​ കൂടുതല്‍ തൊഴില്‍ നഷ്​ടമുണ്ടായിരിക്കുന്നത്​. അതേസമയം 2020ല്‍ കോവിഡി​ന്റെ ഒന്നാം തരംഗം ഉണ്ടായപ്പോള്‍ സമ്പദ്​വ്യവസ്ഥക്കുണ്ടായ തിരിച്ചടി പോലൊന്ന്​ ഇപ്പോഴുണ്ടാവില്ലെന്നും വിദഗ്​ധര്‍ വ്യക്തമാക്കുന്നു. ലോക്​ഡൗണ്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇന്ത്യയുടെ സമ്പദ്​ വ്യവസ്ഥയില്‍ കോവിഡ് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന്​ തന്നെയാണ്​ വിദഗ്​ധര്‍ നല്‍കുന്ന മുന്നറിയിപ്പ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...