ട്രെയിനില്‍ യുവതിയെ അക്രമിച്ച കേസില്‍ തെളിവെടുപ്പ് ഇന്ന്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുനലൂര്‍ പാസഞ്ചറില്‍ യുവതി കവര്‍ച്ചയ്ക്കും അക്രമണത്തിനും ഇരയായ കേസിലെ പ്രതിയെ ഇന്ന് കൊച്ചിയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കേസിലെ പ്രതിയായ ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെ ഇന്നലെ പത്തനംതിട്ടയിലെ ചിറ്റാറില്‍ വെച്ചാണ് പിടികൂടിയത്. ഇയാളെ രാത്രി എറണാകുളം റെയില്‍വേ പോലീസിന് കൈമാറി.

ഏപ്രില്‍ 28ന് രാവിലെ ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ചാണ് മുപ്പത്തിരണ്ടുകാരി ആക്രമിക്കപ്പെട്ടത്. രക്ഷപെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി റെയില്‍വേ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രണ്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ 20 അംഗസംഘം കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തുന്നതിനിടെയാണ് ബാബുക്കുട്ടന്‍ അറസ്റ്റിലായത്. മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞ് മാര്‍ച്ച്‌ 12 നാണ് ഇയാള്‍ പൂജപ്പുര സബ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...