Sunday, June 16, 2024 1:40 pm

ചെങ്കൊടി പുതച്ച് കെ.ആര്‍ ഗൗരിയമ്മ ; ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ധീര വനിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം. അയ്യങ്കാളി ഹാളിലാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്.

ചെങ്കൊടി പുതച്ച് അയ്യങ്കാളി ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് കെആര്‍ ഗൗരിയമ്മയുടെ ചേതനയറ്റ ശരീരം. എ വിജയരാഘവനും എംഎ ബേബിയും ചേര്‍ന്നാണ് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ രമേശ് ചെന്നിത്തല തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കം ഒട്ടേറെ പ്രമുഖര്‍ അയ്യങ്കാളി ഹാളില്‍ എത്തി കേരള രാഷ്ട്രീയത്തില്‍ പകരം വെയ്ക്കാനില്ലാത്ത പെണ്‍കരുത്തിന് അന്ത്യാജ്ഞലി അര്‍പ്പിച്ചു. സാധാരണക്കാരായ ജനങ്ങളുടെ തിരക്കും നിയന്ത്രണാധീതമായിരുന്നു. ഇരിപ്പിടങ്ങള്‍ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. ഉച്ചയോടുകൂടി കെആര്‍ ഗൗരിയമ്മയുടെ മൃതദേഹം ആലപ്പുഴക്ക് കൊണ്ടുപോകും. ആലപ്പുഴ വലിയ ചുടുകാട്ടില്‍ വൈകിട്ടാണ് സംസ്‌കാരം .

പോലീസ് പാസ്സ് ഉള്ളവര്‍ക്ക് മാത്രമാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം നല്‍കിയിരുന്നത്. കര്‍ശന നിയന്ത്രണം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള സാന്നിധ്യത്തില്‍ തന്നെ ഉറപ്പാക്കുകയും ചെയ്തു. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കെആര്‍ ഗൗരിയമ്മ. ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ ഏതാനും ദിവസം മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവം ; കുറ്റപത്രം സമർപ്പിച്ചു

0
കോഴിക്കോട്: ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഷബ്‌നയെ മരണത്തിലേക്ക്...

ബാർകോഴ : വാട്‍സ്ആപ് ഗ്രൂപ്പിലുള്ളത് ഭാര്യാപിതാവിന്റെ നമ്പറെന്ന് അർജുൻ ; മൊഴിയിൽ വൈരുധ്യമെന്ന് ക്രൈം...

0
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുന്റെ മൊഴിയിൽ...

കോട്ടയത്ത് പോലീസുകാരനെ കാണാനില്ലെന്ന് പരാതി ; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0
കോട്ടയം : കോട്ടയത്ത് പോലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ...

ഭാര്യയുമായുള്ള തർക്കത്തിൽ കേസെടുത്തില്ല ; പോലീസ് ജീപ്പുകളുടെ​ ​ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ് ;...

0
കൊല്ലം: കൊല്ലം ചിതറ പോലീസ് സ്റ്റേഷനിൽ രണ്ട് പോലീസ് ജീപ്പുകളുടെ ​ഗ്ലാസ്...