Wednesday, May 15, 2024 10:38 am

24 മണിക്കൂറിൽ രണ്ട് മക്കളെ നഷ്ടമായ പിതാവ് ; നോയിഡയിലെ ജലാൽപൂർ ​ഗ്രാമത്തിൽ‌ നിന്ന് അതർ സിം​ഗിന്റെ തേങ്ങലുകള്‍ …..

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് ബാധിച്ച് നിരവധി പേരാണ് ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ​ഗ്രേറ്റർ നോയിഡയിലെ ജലാൽപൂർ ​ഗ്രാമത്തിൽ‌ നിന്ന് പുറത്തുവരുന്നത് അതിദയനീയമായ റിപ്പോർട്ടുകളാണ്. ജലാൽപൂർ സ്വദേശിയായ അതർ സിം​ഗിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത് മണിക്കൂറുകൾക്കുള്ളിലാണ്. രണ്ട് മക്കളെയാണ് ഒരേ ദിവസം തന്നെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അതർ സിം​ഗിന് നഷ്ടമായത്.

സിം​ഗിന് ചൊവ്വാഴ്ച മകൻ പങ്കജിനെ നഷ്ടമായി. ദുഃഖാർദ്രരായ ബന്ധുക്കൾക്കൊപ്പം മകന്റെ സംസ്കാരം നടത്തി മടങ്ങുമ്പോഴും ആ നഷ്ടം ഉൾക്കൊള്ളാൻ ആ പിതാവിന് കഴിഞ്ഞിരുന്നില്ല. എന്നാൽ മറ്റൊരു വേദന കൂടി തന്നെ കാത്തിരിക്കുന്നുവെന്ന് ശ്മശാനത്തിൽ നിന്ന് മടങ്ങിയ അതർ സിം​ഗ് കരുതിക്കാണില്ല. വീടെത്തിയപ്പോഴേക്കും മറ്റൊരു മകൻ ദീപക്കിനെയും ആ കുടുംബത്തിന് നഷ്ടപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ രണ്ട് മക്കളുടെ സംസ്കാരമാണ് ആ കുടുംബം നടത്തിയത്.

14 ദിവസത്തിനിടെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത് 18 പേരാണ്. ഇതിൽ ആറ് സ്ത്രീകളും ഉൾപ്പെടും. ഏപ്രിൽ 28നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ആദ്യം മരിച്ചയാൾക്ക് പനിയാണ് ഉണ്ടായത്. പിന്നെ ഓക്സിജന്റെ അളവ് കുറയുകയും മരണം സംഭവിക്കുകയുമായിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയും മരണം സംഭവിച്ചതോടെ ഭയന്നിരിക്കുകയാണ് ​ഗ്രാമവാസികൾ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്തമഴ ; ആനന്ദപ്പള്ളി റോഡിൽ മണ്ണും മെറ്റലും ഒലിച്ചിറങ്ങി

0
അടൂർ : അടൂർ ഹോളിക്രോസ് - ആനന്ദപ്പള്ളി റോഡിൽ കനത്തമഴയെ തുടർന്ന്...

പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു

0
പറക്കോട് : അടൂർ നഗരസഭയിലെ പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും...

ചബഹാർ ഇന്ത്യയേറ്റെടുത്തത് എല്ലാവർക്കും ​ഗുണം ചെയ്യും, കരാർ നയതന്ത്രവിജയം ; എസ് ജയശങ്കർ

0
കൊൽക്കത്ത: ഇറാനിലെ ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട യുഎസിന്റെ പ്രസ്താവനകളെ തള്ളി വിദേശകാര്യമന്ത്രി...

തലസ്ഥാനത്ത് ‘ഓപ്പറേഷൻ ആ​ഗ്’ : ​​കരമന, നേമം പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ​ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്. കരമന നേമം മേഖലയിലാണ് പരിശോധന...