Tuesday, May 7, 2024 2:06 pm

എല്ലാ രാജ്യങ്ങളിലും സൗജന്യ കൊവി‍ഡ് ചികിത്സ ലഭ്യമാക്കണം ; അന്താരാഷ്ട്ര കോടതിയെ സമീപിച്ച് മലയാളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകമാകെ കൊവിഡ് അനിയന്ത്രിതമായി വ്യാപിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സൗജന്യ കൊവി‍ഡ് ചികിത്സ മുഴുവൻ രാജ്യങ്ങളിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ എസ് പി നമ്പൂതിരി അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഇതുവരെയും കൃത്യമായ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയ്ക്ക് വാക്സിൻ മാത്രമാണ് നിലവിൽ പ്രതീക്ഷ. അതിനാൽ കൊവിഡ് ചികിത്സാ ഏകീകരിക്കണമെന്നും സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് താൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് എസ് പി നമ്പൂതിരി പറഞ്ഞു.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ വിൽസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ് പി നമ്പൂതിരിക്കായി കേസ് നൽകിയിരിക്കുന്നത്. നികുതി നൽകുന്ന പൗരന്റെ അവകാശമാണ് ചികിത്സയെന്നും പുറത്തിറങ്ങാനാകാതെ വരുമാനം കണ്ടെത്താനാകാതെ ഉഴലുന്ന ഈ കാലഘട്ടത്തിൽ ചികിത്സ സൗജന്യമാക്കണമെന്നും നമ്പൂതിരി ആവശ്യപ്പെട്ടു. രാജ ഭരണകാലത്ത് തിരുവിതാംകൂറിൽ മഹാമാരി പടർന്നപ്പോൾ സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭരണം കയ്യാളുന്നവരുടെ ഉത്തരവാദിത്വമാണ് പൗരന്റെ ആരോ​ഗ്യമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു

0
തിരുവനന്തപുരം : പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം...

വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ ; കുളനട പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു

0
കുളനട : പഞ്ചായത്ത്‌ പനങ്ങാട്‌ വാര്‍ഡിലെ പാണ്ടിശ്ശേരിപ്പടി - പാല നില്‍ക്കുന്നതില്‍...

സിദ്ധാർഥൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക കുറ്റപത്രം ഹാജരാക്കി സി.ബി.ഐ

0
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാർഥൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക...

ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ നാളെ രണ്ട് ജില്ലകളില്‍...