എല്ലാ രാജ്യങ്ങളിലും സൗജന്യ കൊവി‍ഡ് ചികിത്സ ലഭ്യമാക്കണം ; അന്താരാഷ്ട്ര കോടതിയെ സമീപിച്ച് മലയാളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകമാകെ കൊവിഡ് അനിയന്ത്രിതമായി വ്യാപിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സൗജന്യ കൊവി‍ഡ് ചികിത്സ മുഴുവൻ രാജ്യങ്ങളിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ എസ് പി നമ്പൂതിരി അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഇതുവരെയും കൃത്യമായ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയ്ക്ക് വാക്സിൻ മാത്രമാണ് നിലവിൽ പ്രതീക്ഷ. അതിനാൽ കൊവിഡ് ചികിത്സാ ഏകീകരിക്കണമെന്നും സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് താൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് എസ് പി നമ്പൂതിരി പറഞ്ഞു.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ വിൽസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ് പി നമ്പൂതിരിക്കായി കേസ് നൽകിയിരിക്കുന്നത്. നികുതി നൽകുന്ന പൗരന്റെ അവകാശമാണ് ചികിത്സയെന്നും പുറത്തിറങ്ങാനാകാതെ വരുമാനം കണ്ടെത്താനാകാതെ ഉഴലുന്ന ഈ കാലഘട്ടത്തിൽ ചികിത്സ സൗജന്യമാക്കണമെന്നും നമ്പൂതിരി ആവശ്യപ്പെട്ടു. രാജ ഭരണകാലത്ത് തിരുവിതാംകൂറിൽ മഹാമാരി പടർന്നപ്പോൾ സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭരണം കയ്യാളുന്നവരുടെ ഉത്തരവാദിത്വമാണ് പൗരന്റെ ആരോ​ഗ്യമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...