ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ കൊവിഡ് രോഗി ഗ്രൗണ്ടില്‍ ; കയ്യോടെ പൊക്കി പോലീസും

For full experience, Download our mobile application:
Get it on Google Play

വയനാട് : പോലീസിനോട് കള്ളം പറഞ്ഞ് ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ കൊവിഡ് രോഗി ഗ്രൗണ്ടില്‍, കയ്യോടെ പൊക്കി പോലീസും. വയനാട് പനമരത്താണ് സംഭവമുണ്ടായത്. കോവിഡ് സ്ഥിരീകരിച്ചിട്ടും പുറത്തിറങ്ങി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുകയായിരുന്നു. കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

കോവിഡ് പോസിറ്റീവായവര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പോലീസ് താഴെമുണ്ട സ്വദേശിയുടെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ല. പോലീസിന്റെ ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മറുപടിയാണു ബന്ധുക്കളില്‍ നിന്നു ലഭിച്ചതും. തുടര്‍ന്ന് രോഗിയെ ഫോണില്‍ വിളിച്ചപ്പോള്‍ കോവിഡ് പരിശോധനയ്ക്കു പുറത്തുപോയിരിക്കുകയാണെന്നായിരുന്നു മറുപടി.

സംശയം തോന്നിയ പോലീസ് നടത്തിയ തിരച്ചിലിലാണു പൊതുനിരത്തില്‍ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുന്നതു കണ്ടെത്തിയത്. ലോക്ഡൗണ്‍ ലംഘിച്ചതിനടക്കം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...