രണ്ടാം കോവിഡ് തരംഗം ; തമിഴ് നാട്ടില്‍ യുവാക്കളുടെ മരണനിരക്ക് വര്‍ദ്ധിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തമിഴ്നാട്ടില്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് കുതിക്കുന്നു.   കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മരിച്ചുവീഴുന്ന യുവാക്കളുടെ എണ്ണത്തില്‍ വെറും നാലുമാസത്തിനിടെ കൂടിയത് 21 ശതമാനം.

കഴിഞ്ഞ ജനുവരി വരെ തമിഴ്നാട്ടില്‍ വൈറസ് തട്ടിയെടുത്ത ജീവനുകളില്‍ 2084 പേര്‍ നാല്‍പതു വയസിനു താഴെയുള്ളവരായിരുന്നു. അതായത് മൊത്തം മരണത്തിന്റെ 18 ശതമാനം. എന്നാല്‍ മേയ് മാസത്തോടെ ഇത് ആറായിരത്തി അറുപത്തിമൂന്നായി. ഈ കാലയളവില്‍ മരിച്ചവരില്‍ 39 ശതമാനം പേരും നാല്‍പതിനു താഴെ പ്രായമുള്ളവര്‍.

കോശങ്ങളില്‍ ഓക്സിജന്‍ എത്താതിരിക്കുന്ന ഗുരുതര അവസ്ഥയിലേക്കു രോഗികള്‍ പെട്ടെന്നു പോകുന്നുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നു വിശദീകരിക്കാനും കഴിയുന്നില്ല. തമിഴ്നാട്ടിലെ ഓക്സിജന്‍ ബെഡുകളും വെന്റിലേറ്ററുകളും അതിവേഗം നിറയാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഈ പ്രായത്തിലുള്ളവരില്‍ വൈറസ് ബാധ ഗുരുതരമാകുന്നതാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...