Wednesday, June 26, 2024 11:13 am

ഒരു കോടി ഡോസ് വാക്‌സീനുള്ള ഓർഡർ റദ്ദാക്കിയെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒരു കോടി വാക്‌സീൻ ഡോസുകള്‍ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്സീൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ നിന്ന് മാത്രമേ സംസ്ഥാനങ്ങൾക്ക് വാക്‌സീൻ നൽകാൻ കഴിയൂ എന്ന് കമ്പനികൾ അറിയിച്ചതായി കേരളം ഹൈക്കോടതിയെ അറിയിച്ചു.

വാക്സീൻ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പുതിയ വാക്സീൻ വിതരണ നയം സംബന്ധിച്ച് നാളെ നിലപാടറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വാക്സീൻ നയത്തിൽ മാറ്റം പ്രഖ്യാപിച്ചത്.  ജൂൺ 21  മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. ജൂൺ 21 മുതലാണ് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രം സൗജന്യമായി വാക്സീൻ വാങ്ങി നൽകും. സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ വാങ്ങാം. വാക്സീൻ വിലയ്ക്ക് പുറമേ പരമാവധി 150 രൂപ സർവീസ് ചാ‍ർജ് മാത്രമേ വാങ്ങാനാകൂ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൈനയുടെ ‘ചാങ്ങ് ഇ 6’ പേടകം ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി

0
ബീജിംഗ്: ചന്ദ്രന്റെ വിദൂര വശത്തെ (ഭൂമിയിൽ നിന്ന് കാണാനാകാത്ത ഭാഗം) ദക്ഷിണ...

വിദ്യാർഥികൾക്ക് ഭീഷണിയായി വഴിയരികിലെ ആൽമരം

0
കടപ്ര : ആൽമരത്തിന്റെ കൊമ്പുകൾ എം.ടി. എൽ.പി.സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു....

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി...

തിരയിൽപ്പെട്ട് വളളം പൊട്ടി മത്സ്യത്തൊഴിലാളികൾ കടലില്‍ അകപ്പെട്ടു ; പിന്നാലെ രക്ഷകരായി കോസ്റ്റല്‍ പോലീസ്

0
വിഴിഞ്ഞം: മീന്‍പിടിത്തത്തിനെത്തിയ വളളം തിരയടിച്ച് പൊട്ടി വെളളം കയറി. അപകടത്തെ തുടര്‍ന്ന്...