കടപ്ര : ആൽമരത്തിന്റെ കൊമ്പുകൾ എം.ടി. എൽ.പി.സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. സ്കൂളിന് എതിർവശം പുറമ്പോക്കിലുള്ള ആലിന്റെ കൊമ്പുകൾ സ്കൂൾ വളപ്പിലേക്ക് വളർന്നു പന്തലിച്ചു നിൽക്കുകയാണ്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ആൽമരത്തിന്. രണ്ട് വലിയ കൊമ്പുകൾ പടർന്ന് സ്കൂൾ മുറ്റം വരെയെത്തി. മഴയും കാറ്റും ഉള്ളപ്പോൾ ആൽമരം ശക്തിയായി ഉലയുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സമീപം നാല് വീടുകളും ഉണ്ട്. സ്കൂൾ കെട്ടിടത്തിനും ആൽമരത്തിനും ഇടയിൽ റോഡുണ്ട്. ഇതിലൂടെയാണ് നിരവധി വാഹനങ്ങളും കാൽനടക്കാരും വിദ്യാർഥികളും കടന്നുപോകുന്നത്. കാറ്റൊന്ന് ആഞ്ഞുവീശിയാൽ കൊമ്പ് നിലംപതിക്കും. അടിയന്തിരമായി കൊമ്പ് മുറിച്ചുമാറ്റണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























