ചൈനയുടെ ‘ചാങ്ങ് ഇ 6’ പേടകം ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്: ചന്ദ്രന്റെ വിദൂര വശത്തെ (ഭൂമിയിൽ നിന്ന് കാണാനാകാത്ത ഭാഗം) ദക്ഷിണ ധ്രുവത്തിൽ നിന്ന് ശേഖരിച്ച മണ്ണുമായി ചൈനയുടെ ‘ചാങ്ങ് ഇ 6’ പേടകം ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.37ന് ചൈനയിലെ ഇന്നർ മംഗോളിയ മരുഭൂമിയിൽ പേടകമിറങ്ങി. പേടകത്തെ ബീജിംഗിൽ എത്തിച്ച ശേഷം സാമ്പിൾ പുറത്തെടുക്കും.ജൂൺ 1നാണ് ചന്ദ്രന്റെ വിദൂര വശത്തെ എയ്റ്റ്കിൻ ഗർത്തത്തിൽ ചാങ്ങ് ഇ 6 പേടകം ലാൻഡ് ചെയ്തത്. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ട് കിലോഗ്രാം പാറയും മണ്ണും ശേഖരിച്ച ശേഷം ജൂൺ 3ന് ഭൂമിയിലേക്ക് തിരിച്ചു. മേയ് മൂന്നിന് ഹയ്‌നാനിൽ നിന്നായിരുന്നു ചാങ്ങ് ഇ 6 പേടകത്തിന്റെ വിക്ഷേപണം.ചന്ദ്രന്റെ വിദൂര വശത്ത് നിന്ന് സാമ്പിൾ ശേഖരിച്ച ആദ്യ പേടകമാണ് ചാങ്ങ് ഇ 6. ചന്ദ്രന്റെ വിദൂര വശത്ത് പേടകമിറക്കിയ ഏക രാജ്യവും ചൈനയാണ്. 2019ൽ ‘ ചാങ്ങ് ഇ 4’ ദൗത്യത്തിലൂടെയായിരുന്നു ചൈന ആദ്യമായി ഈ നേട്ടം കൈവരിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര...

ഓപ്പറേഷൻ തൂഫാൻ : സുൽത്താൻ ബത്തേരിയിൽ 51 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

0
സുല്‍ത്താന്‍ ബത്തേരി: ലഹരി മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍...

ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് വീണ് മരിച്ചു ; അന്വേഷണം

0
​ഗാസിയാബാദ്: വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ​ഗാസിയാബാദിലെ രാജ്ന​ഗർ...

ജനം അധികൃതരുമായി സഹകരിക്കണം ; വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുതെന്നും മന്ത്രി പിസി വിഷ്ണുനാഥ്

0
പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത...