Sunday, May 26, 2024 12:16 am

ബിഹാര്‍ കോണ്‍ഗ്രസിലും വിമത നീക്കം ; പത്തോളം എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ബിഹാർ : ലോക് ജനശക്തി പാര്‍ട്ടിക്ക് പിന്നാലെ ബിഹാറില്‍ കോണ്‍ഗ്രസിലും വിമത നീക്കം ശക്തം. പാര്‍ട്ടിയിലെ പത്തോളം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടും എന്നാണ് ഇപ്പോഴത്തെ സ്ഥിതി. അതേസമയം പാര്‍ട്ടിയിലെ ഭിന്നത ഒഴിവാക്കാനുള്ള ശക്തമായ ശ്രമങ്ങളിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

ബിഹാറില്‍ കോണ്‍ഗ്രസിനുള്ളത് 19 എംഎല്‍എമാരാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനായ ലലന്‍ സിംഗ് എംപിയുടെ നേതൃത്വത്തില്‍ ഇവരെ ജെഡിയുവില്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ വിജയിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരിലെ പത്തു പേരിലധികം വൈകാതെ ജെഡിയുവില്‍ എത്തും എന്നാണ് വിവരം. മുഖ്യമന്ത്രി നിതീഷിനെ പരസ്യമായി പുകഴ്ത്തി ഇവര്‍ രംഗത്ത് എത്തിയത് ഇതിന്റെ സൂചനയാണ്. ജെഡിയു അംഗബലം ഉയര്‍ത്തുന്നതിന് പുറമേ നിയമസഭയില്‍ സുരക്ഷിത ഭൂരിപക്ഷം ഉറപ്പാക്കുകയാണ് ഇതുവഴി നിതീഷിന്റെ ലക്ഷ്യം. മൂന്ന് എംഎല്‍എമാരെകൂടി കൂടെ കൂട്ടാനായാല്‍ കൂറുമാറ്റ നിയമം ബാധകമാകില്ല.

ആദ്യം എല്‍ജെപിയെയും ഇപ്പോള്‍ കോണ്‍ഗ്രസിനെയും പിളര്‍ത്തുന്നത് എന്‍ഡിഎയില്‍ സംഭവിക്കാവുന്ന ഭിന്നിപ്പിനെ മറികടക്കാനുള്ള മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളായ ജിതന്‍ റാം മാഞ്ചിയും (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച) മുകേഷ് സാഹ്നിയും (വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി) അടുത്തിടെയായി ആര്‍ജെഡിയുമായി അടുക്കുന്നതിന്റെ സൂചനകള്‍ പ്രകടിപ്പിച്ചിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാർഷിക ഉൽപന്ന വിപണനത്തിനായി കർഷകർക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കും : മന്ത്രി പി...

0
തിരുവനന്തപുരം: ഇന്ത്യയിലെ കാർഷിക മേഖലയിൽ ഇന്ന് ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും ഇന്ത്യൻ...

യുവാവിനെ മയക്കുമരുന്നുകളുമായി പിടികൂടി എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി

0
തിരുവനന്തപുരം: യുവാവിനെ മയക്കുമരുന്നുകളുമായി പിടികൂടി എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. തിരുവനന്തപുരം...

മൊബൈൽ ഫോണിനെ ചൊല്ലി തർക്കം : സുഹൃത്തിന്റെ ഭാര്യയെ മർദ്ദിച്ച കേസ് ; പ്രതി...

0
കൊല്ലം: കൊല്ലം കടയ്ക്കൽ തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ...

മഴക്കെടുതിയില്‍ പരിക്കേറ്റ് വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയ യുവാവ് മരിച്ചു

0
പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ കനത്ത മഴയെ തുടര്‍ന്ന് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം...