ഇന്ധന കൊള്ളക്കെതിരെ എൻസിപിയുടെ പ്രതിഷേധം പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ മൌനാനുവാദത്തോടെ പെട്രോളിയം കമ്പിനികള്‍ നടത്തിവരുന്ന ഇന്ധന കൊള്ളക്കെതിരെ എൻസിപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പെട്രോൾ പമ്പുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയില്‍  ജില്ലാ പ്രസിഡന്റ് കരിമ്പനകുഴി ശശിധരൻനായർ നിർവഹിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നിർത്തിവെച്ചിരുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ്, തെരഞ്ഞെടുപ്പ്  കഴിഞ്ഞതോടെ കൂടുതൽ വാശിയോടെ നടപ്പാക്കുകയാണ് മോദി സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ വില റെക്കോർഡ് ഉയരത്തിലാണ്. പെട്രോൾ വില ലിറ്ററിന് 100 കടന്നിരിക്കുന്നു, ഡീസൽ വില ഏതുനിമിഷവും 100 കടക്കാവുന്ന സ്ഥിതിയിലുമാണ്. അസംസ്കൃത എണ്ണയുടെ വിലവർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ അന്യായമായി വിലകൂട്ടുന്നത്, എന്നാൽ കേന്ദ്രസർക്കാർ നികുതി വൻ തോതിൽ വർദ്ധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലെത്താൻ കാരണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 50 രൂപക്ക് ഇന്ധനം ജനങ്ങൾക്ക് നൽകുമെന്ന് ഉറപ്പ് നൽകിയാണ് മോദി സർക്കാർ അധികാരത്തിലേറിയത്.

2014 മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാന വില 47 രൂപയായിരുന്നു, അന്നത്തെ കേന്ദ്രനികുതി 10 രൂപ 39 പൈസയും. എന്നാൽ ഇന്ന് പെട്രോളിന്റെ അടിസ്ഥാനവില 35 രൂപ 63 പൈസായി കുറഞ്ഞുവെങ്കിലും വില 100 രൂപയാണ്. വിലക്കയറ്റത്താൽ ജനങ്ങള്‍ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുകയാണ്.

വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധങ്ങളിൽ ജില്ലാ സെക്രട്ടറി ജേക്കബ് ഫിലിപ്പ്, ജില്ലാ വൈസ് പ്രസിഡന്റ്  മുഹമ്മദ് സാലി, ബ്ലോക്ക് പ്രസിഡന്റ്  അഡ്വക്കേറ്റ് രാജു ഉള്ളനാട്, നാഷണലിസ്റ്റ് വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്  ബീനാ ഷെറീഫ്, സോനു കാരാവള്ളിൽ, ഷെറീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...