Wednesday, June 26, 2024 6:29 pm

കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ ദേശീയ പതാക ചെളിക്കുണ്ടില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂരില്‍ ദേശീയ പതാകയോട് അനാദരവ്. ദേശീയ പതാക പ്ലാസ്റ്റിക് പൈപ്പില്‍ കെട്ടി നിലത്ത് കുത്തിയ നിലയില്‍ ഓടയ്ക്ക് സമീപമാണ് കണ്ടെത്തിയത്. കണ്ണൂര്‍ കളക്ടറേറ്റിന്  മുന്നിലെ റോഡരികിലാണ് സംഭവം.

ചെളിപുരണ്ട നിലയിലായിരുന്നു പതാക. വിവരം അറിഞ്ഞെത്തിയ ടൗണ്‍ പോലീസ് പതാക സ്ഥലത്ത് നിന്നും നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പതാകയോട് അനാദരവ് കാണിച്ച്‌ കളക്ടറേറ്റിന് മുന്നില്‍ കുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പരിസരത്തെ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കും. സംഭവത്തെ വളരെ ഗൗരവകരമായാണ് എടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

കലക്‌ട്രേറ്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ വരാന്തയിലോ മറ്റോ അലക്ഷ്യമായി വെച്ച പതാക നഗരത്തിലെ ആക്രി ശേഖരിക്കുന്നവരില്‍ ആര്‍ക്കോ ലഭിക്കുകയും അയാള്‍ പതാക പൈപ്പില്‍ കുത്തി കലക്‌ട്രേറ്റ് പരിസരത്ത് തന്നെ സ്ഥാപിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്നറിയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്‌നാട്ടിലെ വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി

0
ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി....

വായന അറിവും ആനന്ദവും പകരുന്നു : ജോസഫ് എം. പുതുശ്ശേരി

0
തിരുവല്ല : അറിവും ആനന്ദവും പകരുന്നതാണ് വായനയെന്നും നമ്മളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും...

ഒരു കോടി നേടിയ ഭാഗ്യവാനാര്? ; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലമറിയാം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി FF 100 ലോട്ടറി...

വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള യാനങ്ങള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി

0
തൃശ്ശൂർ: മണ്‍സൂൺ കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ചും വ്യാജ കളര്‍കോഡ്...