Saturday, May 18, 2024 11:50 am

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം ; ജീവനക്കാര്‍ക്കുളള തൊഴില്‍ സുരക്ഷ ഒരു വര്‍ഷം മാത്രം !

For full experience, Download our mobile application:
Get it on Google Play

ദില്ലി : എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്ന് പിൻവലിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. കമ്പനി സ്വകാര്യവല്‍ക്കരിച്ചാലും തുടര്‍ന്നുളള രണ്ട് വര്‍ഷത്തേക്ക് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ സമര്‍പ്പിക്കപ്പെട്ട താല്‍പര്യപത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കമ്പനികള്‍ക്ക് നല്‍കിയ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസലിന്റെ (ആര്‍എഫ്പി) കരടില്‍ കമ്പനി ജീവനക്കാര്‍ക്കുളള തൊഴില്‍ സുരക്ഷ ഒരു വര്‍ഷമായി ചുരുക്കി. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളോട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് ആര്‍എഫ്പി നല്‍കിയിട്ടുളളത്.

ഇനി സ്വകാര്യവല്‍ക്കരണത്തിലേക്ക് പോകാനിരിക്കുന്ന സ്ഥാപനങ്ങളിലും കമ്പനികളിലും സമാന നിലപാടാകും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുളള നിക്ഷേപകരുമായി നടത്തിയ ചര്‍ച്ചയിലാണ് നിലപാടില്‍ മാറ്റം വരുത്തിയതെന്നാണ് സൂചന. ഏറ്റെടുക്കുന്ന നിക്ഷേപകന് കമ്പനിയെ ലാഭത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകരമായ നയ സമീപനം എന്ന തരത്തിലാണ് ജീവനക്കാര്‍ക്കുളള തൊഴില്‍ സുരക്ഷ ഒരു വര്‍ഷമായി വെട്ടിക്കുറച്ചതെന്നാണ് റിപ്പോര്‍ട്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

0
പമ്പ : ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ്...

ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ല ; ഒരു ഇടനില ചർച്ചയ്ക്കും താൻ പോയിട്ടില്ല –...

0
കൊല്ലം: സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും താൻ ഭാഗമായിട്ടില്ലെന്ന്...

കാർ കനാലിലേക്ക് വീണ് അപകടം ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
കോഴിക്കോട്: കനാലിലേക്ക് കാർ വീണുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച...

മുസ്ലീം സമുദായത്തെ ബിജെപിയോട് അടുപ്പിക്കല്‍ തന്നെയാണ് തന്‍റെ ലക്ഷ്യമെന്ന് എപി അബ്ദുള്ളക്കുട്ടി

0
ലക്നൗ: നരേന്ദ്ര മോദിയുടെ പല പരാമര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണെന്ന് ബിജെപി ദേശീയ...