ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ അ​റ​സ്റ്റി​ല്‍. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ന്‍ മ​ണി​ക​ണ്ഠ​ന്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കോ​ട​തി മു​ന്‍​കൂ​ര്‍​ജാ​മ്യം നി​ഷേ​ധി​ക്കുകയായിരുന്നു.

നാ​ടോ​ടി​ക​ള്‍, വാ​ഗൈ ചൂ​ടാ വാ ​തു​ട​ങ്ങി​യ ത​മി​ഴ് സി​നി​മ​ക​ളി​ല്‍ അ​ഭി​നി​യി​ച്ചി​ട്ടു​ള്ള മ​ലേ​ഷ്യ​ന്‍ പൗ​ര​ത്വ​മു​ള്ള ന​ടി​യാ​ണ് പ​രാ​തി​ക്കാ​രി. വി​വാ​ഹം ചെ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ അ​ഞ്ച് വ​ര്‍​ഷം കൂ​ടെ​താ​മ​സി​പ്പി​ച്ചെ​ന്നും ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നു​മാ​ണ് നടി ന​ല്‍​കി​യ പ​രാ​തി. ചെ​ന്നൈ പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍‌​ക്കാ​ണ് ഇ​വ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. വാ​ട്സാ​പ് ചാ​റ്റു​ക​ളു​ടെ സ്ക്രീ​ന്‍ ഷോ​ട്ടു​ക​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ നടി പരാതിയോടൊപ്പം സമര്‍പ്പിച്ചു.

വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ല്‍ 2017 മു​ത​ല്‍ ഒ​രു​മി​ച്ചു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​റ​യു​ന്നു. ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ പു​റം ലോ​ക​മ​റി​ഞ്ഞാ​ല്‍ മ​ന്ത്രി​പ​ദ​വി​ക്കു ഭീ​ഷ​ണി​യാ​ണെ​ന്നു ധ​രി​പ്പി​ച്ച്‌ സ​മ്മ​ത​മി​ല്ലാ​തെ ചെ​ന്നൈ ഗോ​പാ​ല​പു​ര​ത്തെ ക്ലി​നി​ക്ക​ലെ​ത്തി​ച്ച്‌ അ​ല​സി​പ്പി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...