Friday, May 17, 2024 8:57 am

ജി.സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം ; രണ്ടംഗ കമ്മീഷനെ നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്ച വന്നുവെന്ന പരാതിയിൽ മുതിർന്ന നേതാവ് ജി.സുധാകരനെതിരേ അന്വേഷണം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ.തോമസും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക. അതോടൊപ്പം തന്നെ പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും സംസ്ഥാന സെക്രട്ടറിയറ്റിൽ തീരുമാനമായിട്ടുണ്ട്.

അമ്പലപ്പുഴയിൽ ആദ്യഘട്ടത്തിൽ ജി.സുധാകരൻ വിട്ടുനിന്നത് മണ്ഡലത്തിൽ തോൽവിക്ക് പോലും കാരണമാകുമോ എന്ന ആശങ്ക സിപിഎമ്മിനും അവിടത്തെ സ്ഥാനാർഥിക്കും ഉണ്ടായിരുന്നു. ജി സുധാകരനെ മാറ്റി എച്ച് സലാമിനെ സ്ഥാനാർഥിയാക്കാനുളള തീരുമാനം സിപിഎം സംസ്ഥാന സമിതിയാണ് കൈക്കൊണ്ടത്.

ആദ്യഘട്ടത്തിൽ സലാമിനെതിരേ പോസ്റ്റർ പ്രചാരണങ്ങൾ നടന്നിരുന്നു. എസ്.ഡി.പി.ഐ.ക്കാരനായിട്ടുളള ഒരാളാണ് സലാം എന്ന് തുടങ്ങി വ്യക്തിഹത്യ നടത്തുന്ന രീതിയിലുളള പല പ്രചാരണങ്ങളും ഉണ്ടായി. എന്നാൽ ഇതിനെ പ്രതിരോധിക്കാനോ, മറുപടി നൽകാനോ ജി.സുധാകരൻ തയ്യാറായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരൻ. പക്ഷേ അത് ചെയ്യാനുളള മനസ്സ് കാണിച്ചില്ല. ഇതിനെതിരേ ജില്ലാ കമ്മിറ്റിയിൽ സലാം പരാതി ഉന്നയിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജി.സുധാകരനെതിരായ പരാമർശങ്ങളുളള റിപ്പോർട്ട് സംസ്ഥാന സമിതിയിൽ ചർച്ച ചെയ്തത്. സംസ്ഥാന സമിതിയിലും സുധാകരനെതിരേ ആരോപണങ്ങൾ ഉയർന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗകമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുളളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിവരാവകാശ അപേക്ഷകളിൽ എങ്ങനെ വിവരം നല്‍കാതിരിക്കാം എന്നതിലാണ് പല ഉദ്യോഗസ്ഥരുടേയും ഗവേഷണമെന്ന് സംസ്ഥാന വിവരാവകാശ...

0
മലപ്പുറം: വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് സംസ്ഥാന...

പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്‍പ്പെടെയുള്ള 41 മരുന്നുകളുടെ വില കുറച്ചു

0
ഡല്‍ഹി: പ്രമേഹം, ഹൃദ്രോഗം, കരൾ രോഗങ്ങൾ തുടങ്ങിയ രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന...

‘അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, അങ്ങനെ ഡോക്ടര്‍ പറഞ്ഞത് വിവാദമായപ്പോള്‍’ : കുട്ടിയുടെ...

0
കോഴിക്കോട്: മെഡിക്കൽ കോളേജിൽ അവയവംമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ...

ഇത്തവണ 16,000 ത്തോളം സർക്കാർ ജീവനക്കാർ വിരമിക്കും ; ആനുകൂല്യങ്ങൾക്കായി കണ്ടെത്തേണ്ടത് 9000 കോടിയോളം...

0
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിമരമിക്കൽ ആനുകൂല്യങ്ങൾക്ക്...