സ്വകാര്യ ബാങ്ക് ജീവനക്കാരി കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

നേമം : സ്വകാര്യ ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാപ്പനംകോട് പണ്ടാരവിള അനിഴം വീട്ടിൽ വി.രാജ്കുമാറിന്റെയും ഗീതകുമാരിയുടെയും മകൾ ആതിര(24)യെയാണ് വെള്ളിയാഴ്ച വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ സെപ്റ്റംബർ 16-നായിരുന്നു ആതിരയുടെ വിവാഹം.

പാറശ്ശാല പളുകൽ സ്വദേശിയും മുംബൈയിൽ മർച്ചന്റ് നേവി ജീവനക്കാരനുമായ വിവേക് കൃഷ്ണനാണ് ഭർത്താവ്. ഇവർ തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതേത്തുടർന്ന് കുറച്ചു ദിവസമായി ആതിര സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം വിവേക് കൃഷ്ണന്റെ ബന്ധുക്കൾ ആതിരയുടെ വീട്ടിലെത്തിയിരുന്നു.

ആതിര പഠനത്തിലും മിടുക്കിയായിരുന്നു. എം.എസ്സി. രണ്ടാം റാങ്കോടുകൂടിയാണ് പാസായത്. ആതിരയുടെ കത്തും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു. ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. ഫൊറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സഹോദരൻ: അജേഷ്. നേമം പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...