Thursday, May 16, 2024 8:11 am

പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടിയ അബ്ദുള്‍ ജബ്ബാര്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന മാഹി പുത്തലത്ത് അബ്ദുള്‍ ജബ്ബാര്‍ (74) ഒടുവില്‍ മരണത്തിനു കീഴടങ്ങി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ട് മുമ്പായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനു സെക്കന്റുകള്‍ക്ക് മുമ്പ് ജബ്ബാര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അത്ഭുതം സംഭവിച്ചത്.

ഗള്‍ഫില്‍ പോകാനായി മുംബൈയിലെത്തിയ ജബ്ബാര്‍ പൂനെയില്‍ വെച്ച്‌ ഒരു ബസ്സപകടത്തില്‍ പെട്ടു. മരിച്ചതായി കരുതി ആശുപത്രി അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ചെയ്യാനായി തലഭാഗത്ത് കണ്ണിന് മീതെ വിതുളി വെച്ച്‌ ചുറ്റിക കൊണ്ടു ചെറുതായൊന്നടിച്ചു. ഈ സമയം ജബ്ബാറിന്റ  കൈവിരല്‍ അനങ്ങുന്നതായി ഡോക്ടര്‍ കണ്ടെത്തി. ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി തുടര്‍ ചികിത്സ നല്‍കുകയായിരുന്നു. ഉളി കൊണ്ട് കണ്ണിനു മുകളിലേറ്റ വെട്ട് കാരണം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും ജബ്ബാറിന് ജീവിതം തിരിച്ചു കിട്ടി. കൊച്ചിയിലെ പരേതനായ ആലപ്പി കോയയുടെ മകനാണ് ജബ്ബാര്‍. ന്യൂ മാഹി കുന്നംകുളം ഹൗസില്‍ സാബിറയാണ് ജബ്ബാറിന്റെ ഭാര്യ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

0
പാലക്കാട്: കഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള...

കൂടുതൽ യാത്രക്കാരെ ആകർഷിക്കണം ; കെ.എസ്.ആർ.ടി.സിയിൽ ഇനി മുതൽ ലഘുഭക്ഷണവും, മാർഗനിർദേശം പുറത്തിറക്കി

0
ആലപ്പുഴ: ബസ്സിനുള്ളിൽ യാത്രക്കാർക്ക് കുപ്പിവെള്ളം നൽകുന്നതിനു പിന്നാലെ ലഘുഭക്ഷണവും കൊടുക്കാൻ തയ്യാറെടുത്ത്...

കോഴിക്കോട് ക്ലാസ് മുറിയിലെ ടൈലുകള്‍ ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു

0
കോഴിക്കോട്: പരിശീലനത്തിന്റെ ഭാഗമായി കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ അധ്യാപകരെ...

അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ പാടില്ല ; നിയമലംഘകരെ പിടികൂടാൻ നടപടി

0
ജിദ്ദ: അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ പാടില്ലെന്ന് പൊതുസുരക്ഷാഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ്...