Friday, March 29, 2024 3:09 pm

ചാരിറ്റി തട്ടിപ്പ് : അ​രു​ണ്‍ ജോ​സ​ഫി​നെ തേടി അന്വേഷണസംഘം ചെന്നൈയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഗു​രു​ത​ര​രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മൂ​ന്നു​വ​യ​സ്സു​കാ​രി​ക്കു​ള്ള ധ​ന​സ​ഹാ​യം അ​ക്കൗ​ണ്ട് തി​രു​ത്തി ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പാ​ലാ സ്വ​ദേ​ശി അ​രു​ണ്‍ ജോ​സ​ഫി​നാ​യി പോ​ലീ​സ് അന്വേ​ഷ​ണം ഊ‌​ര്‍​ജി​ത​മാ​ക്കി. എ​രൂ‌​രി​ലെ ഫ്ലാ​റ്റി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ ഫോ​ണ്‍ ചെന്നൈ​യി​ലെ വി​വി​ധ ട​വ​ര്‍ ലോ​ക്കേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​രു​ണി​നെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക​സം​ഘം ഉ​ട​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് തി​രി​ക്കും.

Lok Sabha Elections 2024 - Kerala

ത​ട്ടി​പ്പിന്റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ അ​രു​ണ്‍ ആ​ണെ​ന്നാ​ണ് പോ​ലീ​സിന്റെ  വി​ല​യി​രു​ത്ത​ല്‍. ഇ​യാ​ളു​ടെ മാ​താ​വ്​ മറിയാ​മ്മ, സ​ഹോ​ദ​രി അ​നി​ത എ​ന്നി​വ​രെ ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. സഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്ന് 50 ല​ക്ഷം രൂ​പ തി​രി​മ​റി ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ മ​റി​യാ​മ്മ​യും അറിഞ്ഞു​കൊ​ണ്ടാ​ണ് ചാ​രി​റ്റി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് പ​റ​യു​മ്പോ​ഴും അ​നി​ത​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും പ​ണം മാ​റ്റി​യി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​മ്മ​യും മ​ക​ളും റി​മാ​ന്‍​ഡി​ലാ​ണ്. കൊച്ചി​യി​ലെ ഒ​രു ട്രാ​വ​ല്‍​സി​ല്‍ ഡ്രൈ​വ​റാ​ണ് അ​രു​ണ്‍. എ​രൂ​രി​ലെ ഫ്ലാ​റ്റി​ല്‍ മാ​സം 16,000 രൂ​പ വാ​ട​ക നല്‍​കി​യാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​ര്‍ രാ​യ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ മ​ന്മ​ഥ​ന്‍ പ്ര​വീ​ണി​ന്റെ മകളുടെ ചി​കി​ത്സ​ക്ക്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ പോ​സ്​​റ്റി​ട്ടാ​യി​രു​ന്നു അ​രു​ണി​ന്റെ  ത​ട്ടി​പ്പ്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് സ​ഹാ​യ​വു​മെ​ത്തി.

ഇ​വ​രു​ടെ വി​ലാ​സ​വും ഗൂ​ഗി​ള്‍ പേ ​ന​മ്പ​റും സ​ഹാ​യ അ​ഭ്യ​ര്‍​ഥ​ന​ക്കൊ​പ്പം ചേ​ര്‍​ത്തി​രു​ന്നു. ത​ട്ടി​പ്പ് ആ​രം​ഭി​ച്ച്‌ മൂ​ന്നാം​ദി​വ​സം ത​ന്നെ അ​മ്മ​യും മ​ക​ളും കു​ടു​ങ്ങി. ഈ ​മാ​സം ഏ​ഴി​ന് ഒ​രു ഡോ​ക്ട​റാ​ണ് മ​ക​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച്‌ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന വി​വ​രം പ്ര​വീ​ണിന്റെ  ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. ഒ​രു ല​ക്ഷം രൂ​പ ഇ​വ​ര്‍ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്ത പ​ണം കു​ട്ടി​യു​ടെ ചികി​ത്സ​ക്ക്​ കൈ​മാ​റാ​നു​ള്ള സാ​ധ്യ​ത പോ​ലീ​സ് തേ​ടു​ന്നു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കി സ്പ്രിങ്‍വാലിയിൽ‌ കാട്ടുപോത്ത് ആക്രമണം : ഒരാൾക്ക് പരിക്ക്

0
ഇടുക്കി: ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. മുല്ലമല...

‘പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം പുരോഹിതർക്ക് സാക്ഷ്യപ്പെടുത്താം’ ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം സാക്ഷ്യപെടുത്തുന്ന...

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു ; ഒരു വർഷത്തിനിടെ റദ്ദാക്കിയത് 3,339 സിംകാർഡുകൾ

0
തിരുവനന്തപുരം : നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. വിവിധ...

ഓൺലൈൻ‌ ട്രേഡിം​ഗ് ; നഷ്ടപ്പെട്ട പണം കിട്ടാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി – മോചിപ്പിച്ച് പോലീസ്

0
മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ...