Friday, May 10, 2024 5:06 am

എഫ്.സി.ഐ ജോലി തട്ടിപ്പ് ; ഒളിവിലായിരുന്ന ബിജെപി മുന്‍ പഞ്ചായത്തംഗം കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: റെയില്‍വേയിലും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലും (എഫ്.സി.ഐ) ജോലി വാഗ്ദാനം ചെയ്ത് ചെയ്ത് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന ബിജെപി മുന്‍ പഞ്ചായത്തംഗം പോലീസില്‍ കീഴടങ്ങി. മുളക്കുഴ കാരയ്ക്കാട് മലയില്‍ സനു എന്‍ നായരാണ്  ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

സനുവിന്റെ കൂട്ടാളിയായ ബുധനൂര്‍ താഴുവേലില്‍ രാജേഷ് കുമാറും കീഴടങ്ങി. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അരീക്കര ഡിവിഷനില്‍ നിന്ന് ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നയാളാണ് സനു.

സനു, രാജേഷ്, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ വീട്ടില്‍ ലെനിന്‍ മാത്യു എന്നിവര്‍ക്കെതിരെ പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിന്‍ ജി കൃഷ്ണ അടക്കം ഒന്‍പത് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുതിര്‍ന്ന ബിജെപി നേതാക്കളുടെ വിശ്വസ്തന്‍ എന്ന് ധരിപ്പിച്ചാണ് പണം തട്ടിയത്. പലരില്‍ നിന്നുമായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്.  ബിജെപി കേന്ദ്ര മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോകള്‍ കാണിച്ചാണ് വിശ്വാസ്യത ഉറപ്പുവരുത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിയാനയിൽ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം ; വിശ്വാസ വോട്ടെടുപ്പിനായി കോൺഗ്രസ് നേതാക്കൾ ഗവർണറെ ഇന്ന്...

0
ചണ്ഢിഗഡ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ ​ഗവർണർ ബന്ദാരു ദത്താത്രേയയെ കാണാൻ...

പ്രതിഷേധം കനക്കുമോ? ; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും, കനത്ത സുരക്ഷ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരം...

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചു കയറി അപകടം

0
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചു കയറി അപകടം....

സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തുമ്പോൾ കൈയിൽ എത്ര പണമുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തണം ; സർക്കുലർ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന്...