എഫ്.സി.ഐ ജോലി തട്ടിപ്പ് ; ഒളിവിലായിരുന്ന ബിജെപി മുന്‍ പഞ്ചായത്തംഗം കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: റെയില്‍വേയിലും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലും (എഫ്.സി.ഐ) ജോലി വാഗ്ദാനം ചെയ്ത് ചെയ്ത് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന ബിജെപി മുന്‍ പഞ്ചായത്തംഗം പോലീസില്‍ കീഴടങ്ങി. മുളക്കുഴ കാരയ്ക്കാട് മലയില്‍ സനു എന്‍ നായരാണ്  ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

സനുവിന്റെ കൂട്ടാളിയായ ബുധനൂര്‍ താഴുവേലില്‍ രാജേഷ് കുമാറും കീഴടങ്ങി. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അരീക്കര ഡിവിഷനില്‍ നിന്ന് ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നയാളാണ് സനു.

സനു, രാജേഷ്, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ വീട്ടില്‍ ലെനിന്‍ മാത്യു എന്നിവര്‍ക്കെതിരെ പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിന്‍ ജി കൃഷ്ണ അടക്കം ഒന്‍പത് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുതിര്‍ന്ന ബിജെപി നേതാക്കളുടെ വിശ്വസ്തന്‍ എന്ന് ധരിപ്പിച്ചാണ് പണം തട്ടിയത്. പലരില്‍ നിന്നുമായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്.  ബിജെപി കേന്ദ്ര മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോകള്‍ കാണിച്ചാണ് വിശ്വാസ്യത ഉറപ്പുവരുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....