Tuesday, May 7, 2024 4:55 am

മ​ഞ്ചേ​രി, കൊ​ല്ലം പാ​രി​പ്പ​ള്ളി ന​ഴ്‌​സി​ങ് കോളേജുകളില്‍ ഈ ​അ​ധ്യ​യ​ന​വ​ര്‍ഷം മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി : മ​ഞ്ചേ​രി, കൊ​ല്ലം പാ​രി​പ്പ​ള്ളി ന​ഴ്‌​സി​ങ് കോളേജുകളില്‍ ഈ ​അ​ധ്യ​യ​ന​വ​ര്‍ഷം മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആരംഭിക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ സ്പെ​ഷ​ല്‍ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം മഞ്ചേരിയി​ലും പാ​രി​പ്പ​ള്ളി​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഘം മഞ്ചേരിയിലെത്തി​യ​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോളേജുകളില്‍ ന​ഴ്സി​ങ് കോ​ളേജും സ്ഥാ​പി​ക്കു​മെ​ന്ന് 2020 ലെ ​ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ര​ണ്ടു കോളേജുക​ളി​ലാ​യി 120 പേ​ര്‍ക്കാ​ണ് പ്ര​വേ​ശ​നം ന​ല്‍കു​ക. ആ​ദ്യ​വ​ര്‍ഷം ര​ണ്ടി​ട​ങ്ങ​ളി​ലും താ​ല്‍ക്കാ​ലി​ക കെട്ടിടത്തി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് ശ്ര​മം. മൂ​ന്ന് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ കെ​ട്ടി​ട സമുച്ചയങ്ങ​ള്‍ സ​ജ്ജ​മാ​ക്കും. ഇ​തി​നാ​യി മൂ​ന്നേ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കും. പ്രി​ന്‍സി​പ്പ​ല്‍, പ്ര​ഫ​സ​ര്‍, അ​ഞ്ച് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഉ​ള്‍പ്പെ​ടെ ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക​ക​ള്‍ സൃ​ഷ്​​ടി​ക്കും. താ​മ​സ​ത്തി​ന്​ കോളേജിന് പു​റ​ത്ത് സൗ​ക​ര്യം കണ്ടെത്തും.

ഒ​ക്‌​ടോ​ബ​റി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ്പെഷ്യല്‍ ഓ​ഫി​സ​ര്‍ ഡോ.​സ​ലീ​ന ഷാ ​പ​റ​ഞ്ഞു. പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ട് അ​ടു​ത്ത​ദി​വ​സം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ മു​ഖാ​ന്ത​രം സ​ര്‍​ക്കാ​റി​ന് കൈ​മാ​റും. ക്ലാസുകള്‍ ആ​രം​ഭി​ക്കാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന, ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ അം​ഗീ​കാ​രം നേ​ടാ​നു​ള്ള ന​ട​പ​ടി ആരംഭിച്ചു. ജോ​യ​ന്‍​റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ന​ഴ്‌​സി​ങ് ഡോ.​ആ​ര്‍.ബി​ന്‍സി, ഡി.​എം.​ഇ പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സ​ന്ദ​ര്‍​ശ​ന​ശേ​ഷം മെ​ഡി​ക്ക​ല്‍ കോളേജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ.സി​റി​യ​ക് ജോ​ബ്, സൂപ്രണ്ട് ഡോ.കെ.​വി ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ചന​ട​ത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമ്പത്തിയെട്ടാം വയസിൽ വീണ്ടും ചരിത്രയാത്ര ; സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

0
ഡൽഹി: സുനിത വില്യംസ് എന്ന് പറഞ്ഞാൽ തന്നെ ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ...

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ നിലയിൽ

0
പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 11-നാണ്...

പാമോയിലിൻ കേസ് ; നാല് വർഷത്തിന് ശേഷം ഹർജികൾ ഇന്ന് സുപ്രീം കോടതി...

0
ഡൽഹി: പാമോയിലിൻ കേസുമായി ബന്ധപ്പെട്ട് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ്...

പി ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0
ഡൽഹി: പി ജയരാജൻ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന...