Friday, April 26, 2024 6:32 pm

മ​​ല​​ങ്ക​​ര മാ​​ര്‍​​ത്തോ​​മ്മ സ​​ഭ​​യ്ക്ക് ര​​ണ്ട് സ​​ഫ്ര​​ഗ​​ന്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​ര്‍ ; നി​​യോ​​ഗ ശു​​ശ്രൂ​​ഷ നാ​​ളെ തിരുവല്ലയില്‍

For full experience, Download our mobile application:
Get it on Google Play

തിരു​​വ​​ല്ല : മ​​ല​​ങ്ക​​ര മാ​​ര്‍​​ത്തോ​​മ്മ സ​​ഭ​​യ്ക്ക് ര​​ണ്ട് സ​​ഫ്ര​​ഗ​​ന്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രെ നി​​യോ​​ഗി​​ക്കാ​​ന്‍ എ​​പ്പി​​സ്കോ​​പ്പ​​ല്‍ സു​​ന്ന​​ഹ​​ദോ​​സ് തീ​​രു​​മാ​​നം. ഡോ.​​ യു​​യാ​​ക്കിം മാ​​ര്‍ കൂ​​റി​​ലോ​​സ്, ജോ​​സ​​ഫ് മാ​​ര്‍ ബ​​ര്‍​​ണ​​ബാ​​സ് എ​​ന്നീ എ​​പ്പി​​സ്കോ​​പ്പ​​മാ​​രെ​​യാ​​ണ് സ​​ഫ്ര​​ഗ​​ന്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രാ​​യി നി​​യോ​​ഗി​​ക്കു​​ന്ന​​ത്. ഇ​​രു​​വ​​രു​​ടെ​​യും നി​​യോ​​ഗ ശു​​ശ്രൂ​​ഷ നാ​​ളെ രാ​​വി​​ലെ ഒ​​ന്‍പ​​തി​​ന് സഭാ ആ​​സ്ഥാ​​ന​​മാ​​യ തി​​രു​​വ​​ല്ല പു​​ലാ​​ത്തീ​​ന്‍ അ​​ര​​മ​​ന ചാ​​പ്പ​​ലി​​ല്‍ ന​​ട​​ക്കും. സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ ഡോ.​​ തിയോ​​ഡോ​​ഷ്യ​​സ് മാ​​ര്‍​​ത്തോ​​മ്മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ മു​​ഖ്യ​​കാ​​ര്‍​​മി​​ക​​ത്വ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന കു​​ര്‍​​ബാ​​ന​​മ​​ധ്യേ​​യാ​​ണ് ശു​​ശ്രൂ​​ഷ. തോമ​​സ് മാ​​ര്‍ തി​​മോ​​ത്തി​​യോ​​സ് എ​​പ്പി​​സ്കോ​​പ്പ വ​​ച​​ന​​ശു​​ശ്രൂ​​ഷ നി​​ര്‍​​വ​​ഹി​​ക്കും.

ചെ​​ന്നൈ മാ​​ര്‍​​ത്തോ​​മ്മ ഇ​​ട​​വ​​ക (ചെ​​ട്ട്പെ​​ട്ട്) ഇ​​ട​​വ​​ക വി​​കാ​​രി​​യും റാ​​ന്നി കീ​​ക്കൊ​​ഴൂ​​ര്‍ സ്വ​​ദേ​​ശി​​യു​​മാ​​യ റ​​വ.​​ജോര്‍​​ജ് മാ​​ത്യു​​വി​​ന്റെ വി​​കാ​​രി ജ​​ന​​റാ​​ള്‍ നി​​യോ​​ഗ ശു​​ശ്രൂ​​ഷ​​യും ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച്‌ ന​​ട​​ക്കും. ശു​​ശ്രൂ​​ഷ​​ക​​ളു​​ടെ ക്ര​​മീ​​ക​​ര​​ണം കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ള്‍ പാ​​ലി​​ച്ചാ​​യി​​രി​​ക്കു​​മെ​​ന്ന് സ​​ഭാ സെ​​ക്ര​​ട്ട​​റി റ​​വ.​​ കെ.​​ജി. ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.

സ​​ഭ​​യു​​ടെ കൊ​​ട്ടാ​​ര​​ക്ക​​ര – പു​​ന​​ലൂ​​ര്‍ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നാ​​ണ് സ​​ഫ്ര​​ഗ​​ന്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന ഡോ.​​ യു​​യാ​​ക്കിം മാ​​ര്‍ കൂ​​റി​​ലോ​​സ്. മും​​ബൈ ഭ​​ദ്രാ​​സ​​ന​​ത്തി​​ന്റെ ചു​​മ​​ത​​ല​​യും ഇ​​ദ്ദേ​​ഹ​​ത്തി​​നാ​​ണ്. കു​​ന്നം​​കു​​ളം ആ​​ര്‍​​ത്താ​​റ്റ് മാ​​ര്‍​​ത്തോ​​മ്മ ഇ​​ട​​വ​​കാം​​ഗം ചീ​​ര​​ന്‍​​വീ​​ട് ഇ​​ട്ടി​​മ​​ണി ഇ​​ട്ടി​​യ​​ച്ച​​ന്റെ​​യും സാ​​റാ​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​യി 1951 ന​​വം​​ബ​​ര്‍ 25നു ​​ജ​​നി​​ച്ചു. 1978 മേ​​യ് 16ന് ​​വൈ​​ദി​​ക​​നാ​​യി. 1989 ന​​വം​​ബ​​ര്‍ നാ​​ലി​​നാ​​ണ് യു​​യാ​​ക്കിം മാ​​ര്‍ കൂറിലോ​​സ് എ​​പ്പി​​സ്കോ​​പ്പ​​യാ​​യി വാ​​ഴി​​ക്ക​​പ്പെ​​ട്ട​​ത്. സ​​ഭ​​യു​​ടെ വി​​വി​​ധ ഭ​​ദ്രാ​​സ​​ന​​ങ്ങ​​ളു​​ടെ​​യും പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ​​യും ചു​​മ​​ത​​ല​​ക്കാ​​ര​​നാ​​യി പ്ര​​വ​​ര്‍​​ത്തി​​ച്ചു.

സഭ​​യു​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നാ​​ണ് ജോ​​സ​​ഫ് മാ​​ര്‍ ബ​​ര്‍​​ണ​​ബാ​​സ്. കോ​​ട്ട​​യം അ​​ഞ്ചേ​​രി ക്രിസ്തോസ് മാ​​ര്‍​​ത്തോ​​മ്മ ഇ​​ട​​വ​​കാം​​ഗം ക​​ടു​​പ്പി​​ല്‍ ഇ.​​വി. ജേ​​ക്ക​​ബ്, സാ​​റാ​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യി 1949 സെ​​പ്റ്റം​​ബ​​ര്‍ എ​​ട്ടി​​ന് ജ​​ന​​നം. 1976 ജൂ​​ണ്‍ 12ന് ​​വൈ​​ദി​​ക​​നാ​​യി. 1993 ഒ​​ക്ടോ​​ബ​​ര്‍ ര​​ണ്ടി​​ന് ജോ​​സ​​ഫ് മാ​​ര്‍ ബര്‍​​ണ​​ബാ​​സ് എ​​പ്പി​​സ്കോ​​പ്പ​​യാ​​യി വാ​​ഴി​​ക്ക​​പ്പെ​​ട്ടു. സ​​ഭ​​യു​​ടെ വി​​വി​​ധ ഭ​​ദ്രാ​​സ​​ന​​ങ്ങ​​ളി​​ല്‍ ഇ​​തി​​നോ​​ട​​കം സേ​​വ​​നം ചെ​​യ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക്; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ...

0
തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ...

സഹോദരൻ്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തി ; ആൾമാറാട്ട ശ്രമം കയ്യോടെ പൊക്കി പോളിംഗ് ഉദ്യോഗസ്ഥർ

0
ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ...

പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി ; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും – വനംവകുപ്പുകാരെത്തി...

0
തൃശൂർ: ഒരു അപ്രതീക്ഷിത അതിഥി പോളിംഗ് ബൂത്തിലെത്തിയതോടെ പോളിംഗ് ഉദ്യോഗസ്ഥരും വോട്ട്...

ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയയാഗ ക്രിയകളിലേക്കു കടന്നു

0
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ...