Saturday, May 11, 2024 12:53 pm

കോവിഡ് പ്രതിസന്ധി ; പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവർക്ക് : പ്രധാനമന്ത്രി മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ രാജ്യം പ്രഥമ പരിഗണന നൽകിയത് പാവപ്പെട്ടവർക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയോ പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്ഗർ യോജനയോ ആകട്ടെ പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമാണ് ആദ്യ ദിവസം മുതൽ ചിന്തിച്ചതെന്ന് പദ്ധതിയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയുടെ സമയത്ത് 80 കോടി ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ നൽകിയന്നെും പ്രധാനമന്ത്രി പറഞ്ഞു. ഗോതമ്പും അരിയും പയർവർഗ്ഗങ്ങളും മാത്രമല്ല എട്ട് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങൾക്ക് ലോക്ക്ഡൗൺ സമയത്ത് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ പോലും നൽകിയിരുന്നു. 20 കോടിയിലധികം സ്ത്രീകൾക്ക് അവരുടെ ജൻധൻ ബാങ്ക് അക്കൗണ്ടുകളിലൂടെ ഏകദേശം 30,000 കോടി രൂപ നേരിട്ട് ലഭിച്ചു- പ്രധാനമന്ത്രി പറഞ്ഞു.

സൗജന്യ റേഷൻ ലഭിച്ചവരിൽ മധ്യപ്രദേശിൽ നിന്നുള്ള അഞ്ച് കോടി ജനങ്ങളും ഉൾപ്പെടുന്നുവെന്ന് ഗരീബ് കല്യാൺ അന്ന യോജനയുടെ സംസ്ഥാനത്തുനിന്നുള്ള ഗുണഭോക്താക്കളുമായുള്ള വീഡിയോ സംഭാഷണത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചു. മധ്യപ്രദേശിലെ കനത്ത മഴയും വെള്ളപ്പൊക്കവും നിർഭാഗ്യകരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യാ ഗവൺമെന്റും മുഴുവൻ രാജ്യവും മധ്യപ്രദേശിനൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുതിയൊരു ചൈനീസ് വണ്ടിക്കമ്പനി കൂടി ഇന്ത്യൻ വിപണിയിൽ കുതിക്കാൻ ഒരുങ്ങുന്നു

0
പുതിയൊരു ചൈനീസ് വാഹന നിർമ്മാതാക്കൾക്കൂടി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു.  ഇലക്ട്രിക്...

മോദി പ്രധാനമന്ത്രിയല്ല, സര്‍വാധിപതി, കോണ്‍ഗ്രസിനും വീഴ്ചയുണ്ടായിട്ടുണ്ട്, തിരുത്തും ; രാഹുല്‍ ഗാന്ധി

0
ലഖ്‌നൗ: മുന്‍കാലത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍...

വടകരയിൽ സിപിഎമ്മിന് അങ്കലാപ്പ്, ഷാഫിയുടെ മതം ചര്‍ച്ചയാക്കിയത് തോല്‍വി ഭയന്ന് ; കെ മുരളീധരൻ

0
കോഴിക്കോട്: ഷാഫി പറമ്പിൽ വിജയിച്ചാൽ വടകര ബാലികേറാമലയാകുമെന്ന ചിന്ത കൊണ്ടാണ് സിപിഎം...

ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ ; പിന്നാലെ ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ച് ജപ്പാൻ

0
ടോക്കിയോ: ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രമുഖ ഭക്ഷ്യ നിർമ്മാതാക്കൾ...