കിഫ്ബി പദ്ധതികള്‍ക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ട് ; ഗണേഷ്‌കുമാറിന് മറുപടിയുമായി ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കിഫ്ബി പദ്ധതികള്‍ക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സമയമെടുക്കും നിലവാരത്തില്‍ ഇളവ് നല്‍കാനാകില്ലെന്നും ഉദ്യോഗസ്ഥരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പാതയ്ക്ക് അനുമതി നല്‍കിയതെന്നും മന്ത്രി പറ‍ഞ്ഞു. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ യുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

2018ൽ പ്രഖ്യാപിച്ച ഒരു റോഡിന്റെയും പണി പത്തനാപുരത്ത് തുടങ്ങിയിട്ടില്ല. കിഫ്ബിയിൽ കൺസൽറ്റൻസി ഒഴിവാക്കി പൊതുമരാമത്ത്-ദേശീയപാത വിഭാഗത്തിലെ മികച്ച ഉദ്യോഗസ്ഥരെ നിയോഗിക്കണം. വന്‍ ശമ്പളം വാങ്ങുന്ന എൻജിനീയർമാർ മരാമത്തു വകുപ്പിൽ ഉള്ളപ്പോൾ എന്തിനാണു പുറത്തുനിന്നു കൺസൽറ്റന്റുമാരെന്നും ഗണേഷ്കുമാർ ചോദിച്ചു.

വെഞ്ഞാറമൂട്ടിൽ മേൽപാലം വേണമെന്ന ആവശ്യത്തിനു നിസ്സാര കാരണങ്ങൾ പറഞ്ഞു കിഫ്ബി ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയാണെന്നും ഗണേഷ് ആരോപിച്ചു. റോഡ് വികസനത്തിനു കിഫ്ബി ഉദ്യോഗസ്ഥർ തടസ്സം നിന്നതിനാൽ അമ്മയെ അവസാനമായി ഒരു നോക്കു കാണാനായില്ലെന്നു വികാരനിർഭരനായി നിയമസഭയിൽ കെ.ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...