Saturday, May 25, 2024 9:18 pm

നൃത്ത ചുവടില്‍ വിരിഞ്ഞത് ഫഹദിന്റെ ചിത്രം ; അശ്വതിയുടെ പിറന്നാള്‍ സമ്മാനം ശ്രദ്ധ നേടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച പ്രിയതാരം ഫഹദ് ഫാസിലിന് വ്യത്യസ്തത ആര്‍ന്ന പിറന്നാള്‍ സമ്മാനമായി പെണ്‍കുട്ടി. നൃത്തവും, കാല്‍പാദം ഉപയോഗിച്ചുള്ള ചിത്രകലയും കൂട്ടിച്ചേര്‍ത്താണ് നിയമ വിദ്യാര്‍ത്ഥിനിയായ അശ്വത കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ ഫഹദിന് സര്‍പ്രൈസ് ഒരുക്കിയത്.

ഒരു മണിക്കൂര്‍ കൊണ്ട് എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രലിക് കളര്‍ ഉപയോഗിച്ച്‌ ആണ് അശ്വതി ചിത്രം വരച്ചത്. നൃത്തം ചെയ്യുന്നതിനോടൊപ്പം കാലു കൊണ്ട് പടം വരയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി തെന്നി വീഴാനുള്ളസാദ്ധ്യതയാണെന്ന് അശ്വതി പറയുന്നു.


കലാസംവിധായകനായ ഡാവിഞ്ചി സുരേഷിന്റെ ജേഷ്ഠന്റെ മകളാണ് അശ്വതി കൃഷ്ണ. ഡാവിഞ്ചി സുരേഷ് തന്നെയാണ് അശ്വതിയുടെ ഡാന്‍സിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ താമസിക്കുന്ന അശ്വതി മാള പൊയ്യയിലുള്ള എ.ഐ.എം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരിൽ വൃക്ക വിൽക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി

0
കണ്ണൂര്‍: കണ്ണൂരിൽ വൃക്ക വിൽക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം...

പിണറായി സർക്കാരിനെതിരായി ഉയർന്ന ബാർ കോഴ ആരോപണത്തിൽ നിലപാട് കടുപ്പിച്ച് യു ഡി എഫ്

0
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരായി ഉയർന്ന ബാർ കോഴ ആരോപണത്തിൽ നിലപാട് കടുപ്പിച്ച്...

മരം വെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

0
പാലക്കാട്: വാളയാർ ചുള്ളിമടയിൽ മരം വെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുള്ളിമട...

ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനി ഒരുക്കുന്ന പുതിയ ചിത്രം “ഒരു കെട്ടു കഥയിലൂടെ “-...

0
ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്‌റൈൻ ),സവിതമനോജ്...