ഓണക്കാലത്തിന് മുന്നോടിയായി സംസ്ഥാനം ഇന്ന് മുതല്‍ പൂര്‍ണമായും തുറക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണക്കാലത്തിന് മുന്നോടിയായി സംസ്ഥാനം ഇന്ന് മുതല്‍ പൂര്‍ണമായും തുറക്കുന്നു. സ്വാതന്ത്ര്യ ദിനത്തിലും, ഓണത്തിനും വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. മാളുകള്‍, ബീച്ചുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനമുണ്ടാകും.

കടകള്‍ക്കു ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച്‌ ഷോപ്പിങ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ പ്രവര്‍ത്തിക്കാം. കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി ബുധനാഴ്ച മുതലാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

കോവിഡ് മൂലം തകര്‍ച്ച നേരിട്ട ടൂറിസം മേഖലയും തിരിച്ചു വരവിനൊരുങ്ങുകയാണ്. ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്ത കുടുംബങ്ങളെ വാക്‌സിനെടുത്ത ജീവനക്കാരുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കാന്‍ അനുവദിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലും ഇത്തരം ഹോട്ടലുകളെയും അവിടങ്ങളില്‍ താമസിക്കുന്ന വിനോദ സഞ്ചാരികളെയും ബുദ്ധിമുട്ടിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

അതേസമയം, ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന വാക്സിനേഷന്‍ യജ്ഞം മുടങ്ങിയേക്കും. സംസ്ഥാനത്തിന് ആവശ്യമായ വാക്സിന്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി തിരിച്ചടി നേരിടുന്നത്. യജ്ഞത്തിന്റെ ഭാഗമായി പൊതുവില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി.

അവസാന വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികളിലും എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപകരിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കല്‍ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...