Friday, May 17, 2024 7:43 am

സ്വർണക്കടത്ത് ക്യാരിയറെ തട്ടിക്കൊണ്ടുപോയ കേസ് ; കസ്റ്റംസിന്റെ സീലും ലെറ്റർ ​ഹെഡും വ്യാജമായി നിർമിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ സ്വർണക്കടത്ത് ക്യാരിയറെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ വ്യാജമായി നിർമിച്ചത് കസ്റ്റംസ് എയർ ഇന്റലിജൻസ് ഡെപ്യുട്ടി കമ്മീഷണറുടെ ലെറ്റർ ഹെഡ്ഡും സീലും. ഇവർ മറ്റു രേഖകൾ ഇതുപോലെ നിർമിച്ചോയെന്നും പോലീസും കസ്റ്റംസും പരിശോധിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. കടത്തു സംഘത്തിന്റെ മർദനത്തിൽ ഹനീഫയ്ക്ക് നന്നായി പരിക്കേറ്റെന്നാണ് വൈദ്യ പരിശോധനാ റിപ്പോർട്ട്

അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ഹനീഫയെയും കൂട്ടാളിയെയും വ്യാജരേഖയുണ്ടാക്കിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ദുബായില്‍നിന്നും ഹനീഫ 700 ഗ്രാം സ്വർണം നാട്ടിലെക്ക് കടത്തികൊണ്ടുവന്നിരുന്നു. ഇത് തിരിച്ചേല്‍പിക്കാത്തതിനെ തുടർന്നാണ് ഇയാളെ കടത്ത് സംഘം തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസ് നിഗമനം.

ഞായറാഴ്ച രാത്രിയാണ് കൊയിലാണ്ടി സ്വദേശി ഹനീഫയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി പുലർച്ചെ വിട്ടയച്ചത്. മെയ് മാസം ദുബായില്‍നിന്നും നാട്ടിലെത്തിയ ഹനീഫ 700 ഗ്രാം സ്വർണം വിമാനത്താവളം വഴി കടത്തിയിരുന്നു. എന്നാല്‍ ഇത് ഉടമകൾക്ക് നല്‍കിയിരുന്നില്ല. പകരം സ്വർണം കസ്റ്റംസ് പിടിച്ചെന്നറിയിച്ചു. ഇതിന് തെളിവായി കസ്റ്റംസിന്‍റേതെന്ന പേരില്‍ സ്ലിപ്പും ഹാജരാക്കി.

എന്നാല്‍ സ്ലിപ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് കടത്ത് സംഘം കണ്ടെത്തി. തുടർന്നാണ് ഹനീഫയെ തട്ടിക്കൊണ്ട് പോയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ജൂലൈയില്‍ സ്വർണകടത്ത് കാരിയറായിരുന്ന കൊയിലാണ്ടി സ്വദേശി അഷറഫിനെ സ്വർണം തിരിച്ചേല്‍പിക്കാത്തതിനെ തുടർന്ന് കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് : പ്രതിയെന്ന് സംശയിക്കുന്ന യുവാവ്...

0
കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ...

കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു

0
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ...

വൈദ്യുതി ബോർഡിൽ ഈ മാസം 1099 പേർ വിരമിക്കുന്നു ; ലൈൻമാൻമാരുടെ ക്ഷാമം അതിരൂക്ഷം,...

0
തിരുവനന്തപുരം: വൈദ്യുതിബോർഡിൽ മേയ് 31-ന് വിരമിക്കുന്നത് 1099 പേർ. കഴിഞ്ഞ മേയിൽ...

മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ ശിക്ഷാവിധി ഇന്ന്

0
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന്...