Sunday, May 5, 2024 12:12 pm

എംബിഎ പുനര്‍മൂല്യനിര്‍ണ്ണയത്തിൽ വിശദീകരണവുമായി കേരള സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എംബിഎ പുനര്‍മൂല്യനിര്‍ണ്ണയത്തിൽ വിശദീകരണവുമായി കേരള സര്‍വകലാശാല. അധ്യാപകൻ ബോധപൂര്‍വ്വം  പകതീര്‍ക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തരക്കടലാസുകള്‍ അക്കാദമിക വിദഗ്ധര്‍ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സർവകലാശാലയുടെ വിശദീകരണം. റെഗുലേഷന് വിരുദ്ധമായി പുനര്‍മൂല്യനിര്‍ണ്ണയം നടത്തില്ലെന്നും കേരള സര്‍വകലാശാല വ്യക്തമാക്കി.

കേരളാ സര്‍വകശാല ചട്ടം അനുസരിച്ച് ബിരുദാനന്തര ബിരുദ പരീക്ഷകള്‍ക്ക് ആദ്യ മൂല്യ നിര്‍ണ്ണയം അതാത് വകുപ്പുകളിലെ അധ്യാപകരും രണ്ടാം മൂല്യ നിര്‍ണ്ണയം സര്‍വകലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരുമാണ് നടത്തുന്നത്. ഈ മൂല്യനിര്‍ണ്ണയങ്ങളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ പത്ത് ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മാത്രം മൂന്നാമതും മൂല്യ നിര്‍ണ്ണയം നടത്താം. എന്നാല്‍ എംബിഎ തോറ്റ മാനേജ്മെന്റ് ഇൻസ്റ്റ്യൂട്ടിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ രണ്ട് തവണ മൂല്യ നിര്‍ണ്ണയം നടത്തിയപ്പോഴും പത്ത് ശതമാനത്തില്‍ താഴെയാണ് മാര്‍ക്ക്. ഇവര്‍ക്കാണ് സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് വീണ്ടും മൂല്യ നിര്‍ണ്ണയം നടത്താൻ തീരുമാനമെടുത്തത്. ഐഎംകെ ഡയറക്ടറും ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ വൈസ് ചെയര്‍മാനും എസ്എഫ്ഐ പ്രതിനിധിയും പങ്കെടുത്ത യോഗം ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല ഈ തീരുമാനം എടുത്തത്. തങ്ങളുടെ ആവശ്യപ്രകാരമാണ് മൂന്നാമതും പുനര്‍മൂല്യനിര്‍ണ്ണയം നടത്താൻ തീരുമാനിച്ചതെന്ന എസ്എഫ്ഐയുടെ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു.

അധ്യാപകര്‍ മനപൂര്‍വ്വം തോല്‍പ്പിക്കാൻ ശ്രമിച്ചത് കൊണ്ടാണ് മൂന്നാമതും പുനര്‍മൂല്യനിര്‍ണ്ണയം നടത്താൻ ആവശ്യപ്പെട്ടതെന്നാണ് എസ്എഫ്ഐ നൽകിയ വിശദീകരണം. ഇതേ വിശദീകരണമാണ് ഇപ്പോൾ കേരള സർവകലാശാലയും നടത്തുന്നത്. സാങ്കേതിക സര്‍വകലാശാല മുൻമന്ത്രി കെടി ജലീലിന്റെ നിര്‍ദേശാനുസരണം മൂന്നാം തവണയും പുനര്‍മൂല്യ നിര്‍ണ്ണയം നടത്തി ബിടെക് വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചത് വൻവിവാദമായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു

0
പത്തനംതിട്ട :  ജനറൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. പുതിയ...

ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് കറൻസി അച്ചടിക്കാനുള്ള നേപ്പാളിന്റെ നീക്കം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി

0
ഡൽഹി: ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കറൻസി നോട്ടിൽ ഉൾപ്പെടുത്താനുള്ള നേപ്പാളിന്റെ നീക്കത്തിനെതിരെ...

രണ്ട് തവണ ആനന്ദബോസിൽ നിന്ന് പീഡനശ്രമമുണ്ടായെന്ന് പരാതിക്കാരി ; ഗവർണ്ണർ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് തൃണമൂല്‍

0
ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെതിരായ പരാതിയിലെ അന്വേഷണത്തിലെ നിസഹകരണം...

സ്ത്രീകളെ അടക്കം വീട്ടില്‍ കയറി അക്രമിച്ചു ; ആറംഗ അക്രമിസംഘത്തെ കന്യാകുമാരിയില്‍ നിന്ന് പിടികൂടി...

0
പന്തളം : വീടു കയറി കുടുംബാംഗങ്ങളെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ...