ആൺകുഞ്ഞിനായി 1500ലേറെ കുത്തിവെപ്പ് – ഗര്‍ഭച്ഛിദ്രം 8 തവണ ; ഭര്‍ത്താവിനെതിരെ യുവതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആണ്‍കുഞ്ഞ് വേണമെന്ന് വാശി പിടിച്ച് ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി. മുംബൈ സ്വദേശിയായ 40 വയസ്സുകാരിയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കുടുംബം നിലനിര്‍ത്തുന്നതിന് ആണ്‍കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം.

എട്ട് തവണ വിദേശത്ത് കൊണ്ടുപോയി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയ ശേഷം ഗര്‍ഭച്ഛിദ്രം ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു. 2007ലായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവ് അഭിഭാഷകനാണ്. ഭര്‍തൃപിതാവ് റിട്ടയർ ജഡ്ജിയും മാതാവ് അഭിഭാഷകയുമാണ്.

2009ല്‍ യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കി. 2011ല്‍ വീണ്ടും ഗര്‍ഭിണിയായി. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുമായി ഡോക്ടറെ സമീപിക്കുകയും ഇപ്പോള്‍ ഗര്‍ഭിണിയാകാന്‍ ഭാര്യ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ അനുവാദം കൂടാതെ ആണ്‍കുഞ്ഞിനായുള്ള ചികിത്സ മുംബൈയില്‍ ആരംഭിച്ചു. ഇതിനിടെ ചെറിയ കാര്യങ്ങള്‍ക്കു വരെ ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നുവെന്നും യുവതി പറയുന്നു.

1500 ലേറെ ഹോര്‍മോണല്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ആണ്‍കുട്ടി ജനിക്കുന്നതിനായി കുത്തിവച്ചുവെന്നും യുവതി പറയുന്നു. ബാങ്കോക്കില്‍ കൊണ്ടുപോയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയിരുന്നത്. മാനസികമായും ശാരീരികമായും താന്‍ തളര്‍ന്ന അവസ്ഥയിലാണെന്നും യുവതി പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....