സര്‍ക്കാരിന്റെ ഓണക്കിറ്റിലേക്കുള്ള ഏലയ്ക്ക വാങ്ങിയതില്‍ എട്ടുകോടിയുടെ അഴിമതി ; ആരോപണവുമായി പി ടി തോമസ് എം എല്‍ എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാരിന്റെ ഓണക്കിറ്റിലേക്കുള്ള ഏലയ്ക്ക വാങ്ങിയതില്‍ എട്ടുകോടിയുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി പി ടി തോമസ് എം എല്‍ എ. കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാര്‍ വഴിയാണ് ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്ക സംഭരിച്ചതെന്നും അതിനാല്‍ ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

അതിനിടെ കിറ്റുകള്‍ ഓണത്തിന് മുമ്പ് കൊടുക്കാന്‍ കഴിയാത്തത് ഗുരുതര കൃത്യവിലോപമാണെന്ന ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ജനങ്ങള്‍ നിരാശരാണെന്നും ലക്ഷക്കണക്കിന് ആളുകള്‍ക്ക് കിറ്റ് ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ കിറ്റ് വാങ്ങാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണം കഴിഞ്ഞും വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. ഇന്നു വൈകുന്നേരത്തോടെ കിറ്റ് നല്‍കിയവരുടെ എണ്ണം 70 ലക്ഷത്തിലെത്തുമെന്നും സാധനങ്ങള്‍ എത്തിച്ചിട്ടില്ലെന്ന ആരോപണം വിവാദമുണ്ടാക്കാനെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...