Tuesday, June 25, 2024 5:03 pm

മാനേജ്‌മെന്റിന്‍റെ പീഡനം ; മലപ്പുറത്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസില്‍ എട്ട് പേരാണ് പ്രതികൾ. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, വ്യാജരേഖ നിർമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

സ്‌കൂൾ മാനേജരുടെ നേതൃത്വത്തിൽ കള്ളക്കേസുണ്ടാക്കി വ്യാജരേഖ നിർമിച്ച് ഇദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. തുടർന്ന് മാനസികമായി തളർന്ന അധ്യാപകന്‍ ലോഡ്‌ജ്‌ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. 2014 സെപ്തംബർ രണ്ടിനാണ് അനീഷിനെ മലമ്പുഴയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. സ്‌കൂൾ മാനേജരായിരുന്ന സൈതലവിയാണ് ഒന്നാം പ്രതി. ജീവനക്കാരൻ കെ മുഹമ്മദ് അശ്‌റഫ്, ക്ലർക്ക് എം വി അബ്ദുർറസാഖ്, പ്യൂൺ ഒ എ അബ്ദുൽ ഹമീദ്, മുൻ ഡി ഡി ഇ. കെ സി ഗോപി, മുൻ പ്രധാനധ്യാപിക സുധ പി നായർ, മുൻ പി ടി എ പ്രസിഡന്റ് ഹൈദർ കെ മൂന്നിയൂർ എന്നിവരാണ് മറ്റ് പ്രതികൾ. എട്ടാം പ്രതി ഡോ. ഹസ്സൻ കോയ  മരണപ്പെട്ടിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു

0
ദില്ലി: രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ...

ചന്ദനപ്പള്ളി എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

0
നെടുമൺകാവ് : പ്ലാൻ്റേഷൻ കോർപ്പറേഷൻ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്ക്...

41,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷം ; ഓം ബിർലയ്ക്ക് സ്പീക്കർ പദവിയിൽ അപൂർവനേട്ടം

0
ന്യൂഡല്‍ഹി: രണ്ടുപതിറ്റാണ്ടിനിടെ, രണ്ടുതവണ സ്പിക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യസ്പീക്കറാവും ഒം ബിര്‍ല. രാജസ്ഥാനിലെ...

വ്യാജ രേഖകൾ നൽകി അമേരിക്കൻ വിസക്ക് ശ്രമം ; രണ്ട് ​ഗുജറാത്തി യുവതികൾക്കെതിരെ കേസ്

0
അഹമ്മദാബാദ്: അമേരിക്കയിലേക്ക് വിസ ലഭിക്കുന്നതിനായി കൃത്രിമ രേഖകൾ സമർപ്പിച്ച ​ഗുജറാത്ത് യുവതികൾക്കെതിരെ...