ജീപ്പ് സര്‍വ്വീസിന്റെ മറവില്‍ കഞ്ചാവ് കടത്ത് ; തമിഴ്നാട് പോലീസിനെ വെട്ടിച്ച പ്രതി ഇടുക്കിയില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കഞ്ചാവ് കടത്തിയ കേസില്‍ തമിഴ്നാട് പോലീസിനെ വെട്ടിച്ചു കടന്ന പ്രതി ഇടുക്കി വണ്ടന്മേട്ടിൽ നിന്നും പിടിയിലായി. കമ്പം സ്വദേശി ഈശ്വർ ആണ് അറസ്റ്റിലായത്. 220 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് പോലീസ് ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കമ്പത്ത് നിന്ന് ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിലേയ്ക് സമാന്തര ജീപ്പ് സർവീസ് നടത്തുകയായിരുന്നു പ്രതി.

ജീപ്പ് സർവീസിന്റെ മറവിലാണ് ഈശ്വര്‍  കഞ്ചാവ് കടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച  തമിഴ്നാട് പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപെട്ട പ്രതി വണ്ടന്മേട്ടിലെ ബന്ധുവീട്ടിൽ  ഒളിവിൽ കഴിയുകയായിരുന്നു. ഈശ്വരന്റെ രണ്ട് കൂട്ടാളികളെ തമിഴ്നാട് പോലീസ് നേരത്തേ പിടികൂടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...