Friday, May 17, 2024 11:31 am

ബൈക്ക് മോഷ്ടിച്ച് കറങ്ങി രാത്രിയിൽ മോഷണം ; കുപ്രസിദ്ധ മോഷ്ടാക്കള്‍ ജ്വല്ലറി കവര്‍ച്ചാ പദ്ധതിക്കിടെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ബൈക്ക് മോഷ്ടിച്ച് അതില്‍ കറങ്ങി രാത്രിയില്‍ മോഷണം നടത്തുന്ന രണ്ടംഗ സംഘം ഏറണാകുളം കുന്നത്തുന്നാട്ടില്‍ പിടിയില്‍. കുന്നത്തുനാട്ടിലെ ജ്വല്ലറി കുത്തിതുറന്ന് സ്വര്‍ണ്ണം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വലയിലായത്. റിമാന്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

മൂവാറ്റുപുഴയില്‍ നിന്നും മോഷണം പോയ ബൈക്ക് എവിടെയെന്ന പോലീസ് അന്വേഷണമാണ് പ്രതികളിലേക്കെത്തുന്നത്. മഴുവന്നൂർ സ്വദേശി ഷിജു, നെല്ലിക്കുഴി സ്വദേശി അൻസിൽ എന്നിവരാണ് കുന്നത്തുനാട് പോലീസിന്‍റെ പിടിയിലായത്. പ്രതികൾ ജ്വല്ലറി കവർച്ചക്ക് പദ്ധതിയിടുമ്പോഴാണ് പള്ളിക്കരയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കവര്‍ച്ചക്കായി പ്രതികള്‍ സംഘടിപ്പിച്ച ആയുധങ്ങളും സംവിധാനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ എറണാകുളം ജില്ലയിലെ തെളിയാതിരുന്ന മുന്നു മോഷണ കേസുകൾകൂടി തുമ്പുണ്ടായി. ഹിൽപാലസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം, കുറുപ്പംപടി കൂട്ടുമഠം ക്ഷേത്രത്തിൽ നടന്ന മോഷണം, പള്ളിക്കര ഷാപ്പ് കുത്തിതുറന്ന് നടത്തിയ മോഷണം എന്നിവ പ്രതികള്‍ സമ്മതിച്ചു.

നേരത്തെ ഇരുപതിലധികം മോഷണ കേസുകള്‍ പ്രതികളായ ഇവര്‍ കഴിഞ്ഞ ജൂലൈയിലാണ് ജയില്‍ മോചിതരായത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ സംശയം. പ്രതികളെ കോടതിയില്‍ ഹാജരാക്കി. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറെടുക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷമൊക്കെ കഴിഞ്ഞ പത്ത് വര്‍ഷം ഞങ്ങള്‍ക്കുണ്ടായിരുന്നു ; അമിത് ഷാ

0
ഡല്‍ഹി: ഭരണഘടന മാറ്റാനാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 400-ലധികം സീറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ...

പാതിവഴിയിൽ നിലച്ചുപോയ ഊരുകൂട്ടം കെട്ടിടംപണികൾ വീണ്ടും തുടങ്ങി

0
ഇരവിപേരൂർ : പഞ്ചായത്തിൽ പാതിവഴിയിൽ നിലച്ചുപോയ ഊരുകൂട്ടം കെട്ടിടംപണികൾ വീണ്ടും തുടങ്ങി. പഞ്ചായത്ത്...

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
കാസർകോട്: തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിൻ്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ...

ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സുഗതവനം പദ്ധതിക്ക് ഒരുക്കമായി

0
ആറന്മുള : പരിസ്ഥിതിയുടെയും പൈതൃകങ്ങളുടെയും സംരക്ഷണ പ്രവർത്തനങ്ങളിലെ എക്കാലത്തെയും പകരം വെയ്ക്കാനില്ലാത്ത...