Thursday, May 2, 2024 9:28 pm

വാട്‌സാപ്പിലെ പുതിയ സ്റ്റിക്കര്‍ റിയാക്ഷന്‍ ഫീച്ചര്‍ വരുന്നു

For full experience, Download our mobile application:
Get it on Google Play

വാട്സാപ്പിൽ പുതിയ ഒരു സൗകര്യം കൂടി അണിയറയിൽ ഒരുങ്ങുന്നു. സന്ദേശങ്ങൾക്ക് ഇമോജിയിലൂടെ പ്രതികരിക്കാനുള്ള സൗകര്യമാണിത്. മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന്റെ മെസഞ്ചർ ആപ്പിലും ഇൻസ്റ്റാഗ്രാമിന്റെ ഡയറക്ട് മെസേജിങിലും ഈ സംവിധാനം നേരത്തെ തന്നെ ലഭ്യമാണ്.

ചാറ്റിൽ ലഭിക്കുന്ന സന്ദേശങ്ങൾക്ക് മേൽ പ്രസ് ചെയ്ത് ഹോൾഡ് ചെയ്താൽ ഇമോജികൾ പ്രത്യക്ഷപ്പെടുകയും അതിൽ നിന്ന് ഇമോജി സെലക്ട് ചെയ്ത് മറുപടി നൽകാനും സാധിക്കുന്ന സംവിധാനമാണിത്.

നിലവിൽ വാട്സാപ്പിൽ ഇമോജികൾ ലഭ്യമാണെങ്കിലും സന്ദേശങ്ങളോട് പ്രതികരിക്കാൻ ഇമോജികൾ റിപ്ലൈ ആയി ആയക്കേണ്ടതുണ്ട്.

എന്നാൽ പുതിയ സംവിധാനം വഴി മെസേജുകളോട് പ്രതികരണം അറിയിക്കുക എളുപ്പമാവും. ടെക്സ്റ്റ് മെസേജുകൾക്ക് തൊട്ടുതാഴെയായാണ് ഇമോജികൾ കാണുക. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം ലഭ്യമാവും. ഗ്രൂപ്പ് ചാറ്റുകളിലെ നിങ്ങളുടെ റിയാക്ഷനുകൾ മറ്റുള്ളവർക്ക് കാണുകയും ചെയ്യാം.

നിലവിൽ നിർമാണ ഘട്ടത്തിലാണ് ഈ സൗകര്യം. ഇത് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ മറ്റ് നിരവധി മാറ്റങ്ങൾ വാട്സാപ്പിൽ വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സ്റ്റിക്കർ ഹീസ്റ്റ് എന്ന പേരിൽ വാട്സാപ്പിൽ പുതിയ സ്റ്റിക്കർ പാക്ക് അവതരിപ്പിച്ചു. നെറ്റ് ഫ്ളിക്സ് സീരീസായ മണി ഹീസ്റ്റിന്റെ ഫൈനൽ സീസൺ റിലീസായതിനോട് അനുബന്ധിച്ചാണ് ഇത് അവതരിപ്പിച്ചത്. 17 സ്റ്റിക്കറുകളാണിതിൽ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി

0
ദുബായ്: വിമാന സർവീസുകളെയടക്കം ബാധിച്ച് യുഎഇയിൽ പെയ്ത കനത്ത മഴ. ദുബായ്...

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി ; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

0
ന്യൂഡല്‍ഹി: സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഭാരത് ബയോടെക്....

പ്രസ് ക്ലബ് ജേർണലിസം കോഴ്‌സുകൾക്ക് അപേക്ഷിക്കാം

0
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ...

ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു

0
ആലപ്പുഴ: ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം...