Sunday, June 16, 2024 11:28 pm

ആദ്യത്തെ കത്തി മാറ്റിവാങ്ങി – ഉച്ചസമയത്ത് ആളുകള്‍ കുറവ് ; അനക്കമില്ലാതാകുന്നത് വരെ കുത്തി

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : ലോട്ടറി വിൽപ്പനക്കാരിയായിരുന്ന നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ(20) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിനെ(28) പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ വലിയമല സി.ഐ. സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്.

സൂര്യയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന കരുപ്പൂര് ഉഴപ്പാക്കോണത്തെ വീട്, കൊലപാതകത്തിനുശേഷം ഒളിച്ചിരിക്കാൻ ശ്രമിച്ച സ്ഥലങ്ങൾ, കുത്തിക്കൊല്ലാൻ കത്തിവാങ്ങിയ സ്ഥലം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതക ശ്രമത്തിനിടെ കൈകൾക്ക് പരിക്കേറ്റ അരുണിന്റെ ചികിത്സയും തുടരുന്നുണ്ട്.

ഒരാഴ്ചകൊണ്ടു തയ്യാറാക്കിയ തിരക്കഥയ്ക്കൊടുവിലാണ് അരുൺ സൂര്യയെ കൊന്നതെന്ന് പോലീസ് പറയുന്നു. സൂര്യയോട് കടുത്ത വൈരാഗ്യം മനസ്സിൽ സൂക്ഷിച്ചിരുന്ന അരുൺ കുത്തിക്കൊല്ലാനാവശ്യമായ കത്തി കാട്ടാക്കടയ്ക്കു സമീപത്തെ ഒരു കടയിൽനിന്നാണ് വാങ്ങിയത്. ആദ്യം വാങ്ങിയ കത്തി അത്രപോരെന്നുകണ്ട് പിന്നീട് മാറ്റിവാങ്ങി. ബൈക്കിന്റെ നമ്പർപ്ലേറ്റ് നേരത്തേ തന്നെ മാറ്റി മറ്റൊരു നമ്പർ വെച്ചു.

സംഭവം നടക്കുന്നതിനു മുമ്പ് മൂന്നുദിവസം അരുൺ നെടുമങ്ങാട്ടു വന്നുപോയി. ഇതിനിടെ സൂര്യ താമസിച്ചിരുന്ന വാടകവീടും പരിസരവും നന്നായിക്കണ്ട് മനസ്സിലാക്കി. ചുറ്റിലും വീടുണ്ടെങ്കിലും ഉച്ചസമയത്തു ആളുകൾ കുറവാണെന്നു തിരിച്ചറിഞ്ഞാണ് കൊലപാതകത്തിന് ആ സമയം തിരഞ്ഞെടുത്തത്. വീടിന്റെ പിന്നിലൂടെയാണ് അരുൺ അകത്തു കടന്നത്.

ആദ്യം കണ്ടത് അടുക്കളയിലുണ്ടായിരുന്ന സൂര്യയുടെ അമ്മ വത്സലയെയാണ്. എതിർക്കാൻ വന്ന അമ്മയെ പേടിപ്പിക്കാനാണ് ആക്രമിച്ചത്. സൂര്യയെ കൊല്ലാൻവേണ്ടിത്തന്നെയാണ് കുത്തിയത്.

ആദ്യം 20-ലധികം തവണ കുത്തി. തല പിടിച്ച് പലവട്ടം ചുവരിലിടിച്ചു. മരിച്ചില്ലെന്നു ബോധ്യമായപ്പോൾ വീണ്ടും കുത്തി. അനക്കമില്ലാതെ വീണപ്പോഴാണ് അക്രമം മതിയാക്കിയത്. പിടിവലിക്കിടയിൽ അരുണിന്റെ കൈയിലും ആഴത്തിൽ മുറിവേറ്റു. എന്നിട്ടും സൂര്യക്ക് നേരേയുള്ള ആക്രമണം നിർത്തിയില്ല. മുറിയിലേക്ക് ഓടിക്കയറി വന്ന അച്ഛനെയും ആക്രമിച്ചു.

സൂര്യമായി അരുൺ നേരത്തെ അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും കുടുംബത്തെ സഹായിച്ചിരുന്നു. ഇതിനിടെ കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടത്തി. എന്നാൽ ഈ ബന്ധം അവസാനിപ്പിച്ച് ഒരുവർഷക്കാലമായി സൂര്യ അമ്മയോടൊപ്പം വന്നു താമസിക്കുകയായിരുന്നു. അതിനിടെയാണ് അരുൺ വീണ്ടും സ്ഥലത്തെത്തിയതും അക്രമം നടത്തിയതും. തെളിവെടുപ്പ് സ്ഥലത്ത് അരുണിനക്കാണാൻ നാട്ടുകാർ തടിച്ചുകൂടിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വരും മാസങ്ങളിൽ മാരുതി സുസുക്കി മൂന്ന് കാറുകൾ പുറത്തിറക്കും

0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അതിൻ്റെ...

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും നടന്നു

0
പത്തനംതിട്ട: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും...

ബലിപെരുന്നാള്‍ ; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

0
മസ്‌കത്ത് : ബലിപെരുന്നാള്‍ പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി...

എ.ഐ.ടി.യു.സി ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ തിരുവല്ല മണ്ഡലം കൺവെൻഷൻ നടത്തി

0
റാന്നി: എ.ഐ.ടി.യു.സി ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ തിരുവല്ല മണ്ഡലം...