രാജ്‌നാഥിനെയും ഗഡ്കരിയെയും കൊണ്ട് ദേശീയ പാതയില്‍ സുരക്ഷിത ലാന്‍ഡിങ് ; വ്യോമസേനയ്ക്ക് അഭിമാന നേട്ടം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരെ വഹിച്ച് ദേശീയപാതയിൽ ഇറങ്ങി ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ എന്നിവരുമായാണ് വിമാനം രാജസ്ഥാനിലെ ബർമറിൽ പരീക്ഷണ ലാൻഡിങ് നടത്തിയത്. അടിയന്തര ഘട്ടങ്ങളിൽ വിമാനത്താവളങ്ങളിലല്ലാതെ മറ്റിടങ്ങളിൽ ലാൻഡ് ചെയ്യാനുള്ള പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്.

സാധാരണ കാറുകളും ലോറികളും ഓടാറുള്ള പാതകളിൽ ഇനി വിമാനങ്ങളും കാണാം. ഇവിടെ നടന്നത് സുപ്രധാനമായ ഒരു കാര്യമാണ്. കാരണം 1971ലെ യുദ്ധത്തിന് സാക്ഷിയായ പ്രദേശമാണിത്. അന്താരാഷ്ട്ര അതിർത്തി അടുത്താണ്. ഇത്തരമൊരു അടിന്തര ലാൻഡിങ് നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ എപ്പോഴും സജ്ജരാണെന്ന് തെളിയിക്കുകകൂടിയാണ് ഇത്-പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

യുദ്ധത്തിന് മാത്രമല്ല രക്ഷാപ്രവർത്തനത്തിനും ദുരന്തസാഹചര്യങ്ങൾ യുദ്ധത്തിന് സമാനമാണ്. യുദ്ധമായാലും പ്രകൃതി ദുരന്തമായാലും ഇന്ത്യൻ വ്യോമസേന അവിടെയുണ്ടാകും- മന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനും വ്യോമ താവളങ്ങൾ ലഭ്യമല്ലാത്ത സന്ദർഭങ്ങളിലും ദേശീയ പാതകളിൽ വിമാനം ഇറക്കുന്നതിനായുള്ള പരീക്ഷണമാണ് നടന്നത്. ഇതിന്റെ വീഡിയോയും വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. വിമാനം സുരക്ഷിതമായി ദേശീയപാതയിൽ ഇറങ്ങുന്നത് വീഡിയോയിൽ കാണാം. ഇതിന് സാക്ഷിയാകാൻ സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവർ എത്തിയിരുന്നു. പിന്നീട് സുഖോയ് യുദ്ധവിമാനവും ഇതേ പാതയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

വ്യത്യസ്ത സംസ്ഥാനങ്ങളിലെ 12 ദേശീയപാതകൾ ഇത്തരത്തിൽ അടിയന്തര ലാൻഡിങ്ങിന് ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ. വ്യോമസേനയുടെ എല്ലാ വിമനങ്ങളും ഇത്തരത്തിൽ നിലത്തിറക്കാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...