Monday, June 17, 2024 12:47 am

കര്‍ഷക സമരം ശക്തമാകുന്നു ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് സേവനം വീണ്ടും റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ഹരിയാന : കര്‍ഷക സമരം നടക്കുന്ന കര്‍ണാലില്‍ ഇന്റര്‍നെറ്റ് സേവനം വീണ്ടും റദ്ദാക്കി. എസ്.എം.എസ് സേവനങ്ങളും റദ്ദു ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വിശദീകരണം.

കര്‍ണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ചുള്ള കര്‍ഷക സംഘടനകളുടെ ഉപരോധം മൂന്നാം ദിവസത്തിലെത്തി. കര്‍ഷകരെ മർദ്ദിക്കാൻ ഉത്തരവിട്ട ആരോപണ വിധേയനായ എസ്.ഡി.എം ആയുഷ് സിന്‍ഹയ്‌ക്കെതിരെ നടപടി എടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഇന്നലെ ഹരിയാന സര്‍ക്കാര്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വിഷയത്തില്‍ ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ ഹരിയാനയിലെ മുഴുവന്‍ കലക്‌ട്രേറ്റുകളും ഉപരോധിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. ഇക്കാര്യം സംബന്ധിച്ച്‌ തീരുമാനം എടുക്കാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും.

കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കര്‍ഷകര്‍ ശക്തമാക്കുകയാണ്. മുസഫര്‍ നഗറിന് പിന്നാലെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലും മഹാപഞ്ചായത്ത് നടത്താനൊരുങ്ങിയിരിക്കുകയാണ് കര്‍ഷക സംഘടനകള്‍.

മഹാപഞ്ചായത്തിന്റെ തിയ്യതി അടുത്ത മാസം ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ തീരുമാനിക്കും. രാജസ്ഥാനിലേക്കും ഛത്തീസ്ഗഡിലേക്കും സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും ; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

0
സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി...

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു

0
ദില്ലി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു....

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

0
തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി...

വരും മാസങ്ങളിൽ മാരുതി സുസുക്കി മൂന്ന് കാറുകൾ പുറത്തിറക്കും

0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അതിൻ്റെ...