എല്ലാവര്‍ക്കും ഭൂമി – എല്ലാ ഭൂമിക്കും രേഖ ; പത്തനംതിട്ട ജില്ലാതല പട്ടയമേള 14 ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക്കേന്ദ്രങ്ങളിലും പട്ടയമേള സംഘടിപ്പിക്കുന്നു.

ഈ മാസം 14ന് രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതോടൊപ്പം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. താലൂക്ക്തല പട്ടയമേള എംഎല്‍എമാര്‍ ഉദ്ഘാടനം ചെയ്യും. അന്നേദിവസം സംസ്ഥാനത്ത് ഒട്ടാകെ പട്ടയം വിതരണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.

മല്ലപ്പള്ളി – റാന്നി താലൂക്കുകളില്‍ ഏഴ്, അടൂര്‍ താലൂക്കില്‍ നാല്, കോന്നി താലൂക്കില്‍ 17, തിരുവല്ല താലൂക്കില്‍ 15, കോഴഞ്ചേരി താലൂക്കില്‍ 12 എന്നിങ്ങനെ 55 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. മല്ലപ്പള്ളി – റാന്നി താലൂക്കുകളുടെ പട്ടയമേള റാന്നി താലൂക്ക് ഓഫീസിലും കോഴഞ്ചേരി താലൂക്കിന്റേത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ബാക്കിയുള്ള താലൂക്കുകളുടെ പട്ടയ വിതരണം അതത് താലൂക്ക് ഓഫീസുകളിലുമാണ് നടക്കുക. എല്ലാ സ്ഥലത്തും സംസ്ഥാനതല പട്ടയ വിതരണ പരിപാടി ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...